കോതമംഗലം: വിധി തളർത്തിയവരെ പുനരുജ്ജീവനത്തിൻെറ പാതയൊരുക്കി പീസ് വാലി യാത്രയാക്കി. അപകടങ്ങളിൽ പരിക്കേറ്റ് നാല ുചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന ഏഴ് പേർക്കാണ് മൂന്ന് മാസത്തെ പരിചരണത്തിലൂടെ പുതുജീവിതം സാധ്യമാക്കിയത്. 10 മാസം മുതൽ 10 വർഷം വരെയായി അരക്കുതാഴേക്ക് ചലനശേഷി നഷ്ടപ്പെട്ട ഇവരെ പീസ് വാലിയിലെ പാരാപ്ലീജിയ പുനരധിവാസ കേന്ദ്രത്തിലെ പരിചരണം വഴി സ്വന്തം കാലുകളിൽ എഴുന്നേറ്റ് നിൽക്കാനും നടക്കാനും പ്രാപ്തരാക്കി. ആദ്യ ബാച്ചിൽ പ്രവേശനം നേടിയ കാസർകോട്, ഇടുക്കി, എറണാകുളം ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് വികാരനിർഭരമായ യാത്രയയപ്പാണ് ഒരുക്കിയത്. യാത്രയയപ്പ് സമ്മേളനം ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. നിർധനരായ വൃക്ക രോഗികൾക്കായി ആവിഷ്‌കരിച്ച കുറഞ്ഞ നിരക്കിലുള്ള ഡയാലിസിസ് പദ്ധതി പ്രഖ്യാപനം കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി.ബി. ഫസീല നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, ഡോ.വിജയൻ നങ്ങേലിൽ, ഡോ. രമ്യ മാത്യു, രാജീവ് പള്ളുരുത്തി, ഖാലിദ് ഉസ്താദ് പാനിപ്ര, ഷാജഹാൻ നദ്വി, സാബിത്ത് ഉമർ, എം.എം. ഷംസുദ്ദീൻ നദ്വി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.