ചാരുംമൂട്: ചുനക്കര-നൂറനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തുണ്ടത്തിൽ കടവ്-പുലിമേൽ ബണ്ട് റോഡ് നിർമാണത്ത ിലെ അഴിമതി അേന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കൊല്ലം-തേനി ദേശീയപാത ഉപരോധിച്ചു. ചുനക്കര-നൂറനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചുനക്കര പഞ്ചായത്ത് ജങ്ഷനിലായിരുന്നു ഉപരോധം. പദ്ധതി സ്ഥലത്തുനിന്ന് പ്രകടനമായാണ് പ്രവർത്തകർ ഉപരോധത്തിനെത്തിയത്. മുൻ എം.എൽ.എ കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ബണ്ട് ശാസ്ത്രീയമായി പുനർനിർമിക്കണമെന്നും വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധത്തെത്തുടർന്ന് കൊല്ലം-തേനി ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം മുടങ്ങി. സി.ഐ ജോസ് മാത്യു, എസ്.ഐ വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകരെ നീക്കിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ചുനക്കര മണ്ഡലം പ്രസിഡൻറ് എം. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ജി. വേണു മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എം.ആർ. രാമചന്ദ്രൻ, എസ്. മനേഷ് കുമാർ, മോഹനൻ നല്ലവീട്ടിൽ, പ്രദീപ്, പി.എം. രവി, മാജിദ സാദിഖ്, ഹരി പ്രകാശ്, ആർ. അജയൻ, അച്ചൻകുഞ്ഞ്, സുരേഷ് കുമാർ, വി.കെ. സോമൻ, ബാലകൃഷ്ണ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ഗൗരവ അന്വേഷണം വേണം -ആർ. രാജേഷ് എം.എൽ.എ ചാരുംമൂട്: ചുനക്കര-നൂറനാട് ബണ്ട് റോഡ് ഒരുവശത്തെ അഞ്ച് മീറ്റർ പാർശ്വഭിത്തി തകർന്നത് ഗൗരവമായി അന്വേഷണം നടത്തണമെന്നും ഇതിൻെറ പേരിലെ സമരങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും ആർ. രാജേഷ് എം.എൽ.എ. വികസനപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിപ്പിക്കാനാണ് ജനപ്രതിനിധികൾക്ക് കഴിയുക. ഇതിൻെറ നിർമാണവും മേൽനോട്ടവും നടത്തേണ്ടത് ഉദ്യോഗസ്ഥരാണ്. തുണ്ടത്തിൽകടവ് ബണ്ട് 652 മീറ്ററാണ് നീളം. ഇതിൽ ഒരുവശത്തെ അഞ്ച് മീറ്ററിനാണ് കേടുപാട് സംഭവിച്ചത്. ഫിഷറീസ് വകുപ്പിൻെറ എൻജിനീയറിങ് വിഭാഗമാണ് ശാസ്ത്രീയമായും സാങ്കേതികമായും നിർമാണത്തിന് നേതൃത്വം നൽകേണ്ടത്. ഈ ഉദ്യോഗസ്ഥരുടെ അലംഭാവം സംബന്ധിച്ച് അന്വേഷിക്കണമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വകുപ്പുമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.