കായംകുളം: താലൂക്ക് ആശുപത്രിയിലെ പൈപ്പുവെള്ളത്തിൽ പുഴുക്കൾ നുരക്കുന്നു. കുട്ടികളുടെ വാർഡിലാണ് സംഭവം. വെള്ളത്തിലെ പുഴുക്കളുടെ സാന്നിധ്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. കുട്ടികളെ കുളിപ്പിക്കാനും വായ് കഴുകാനും അടക്കം ഇൗ വെള്ളമാണ് ഉപയോഗിക്കുന്നത്. കുഴൽക്കിണറിൽനിന്ന് ശേഖരിക്കുന്ന വെള്ളമാണ് വാർഡിൽ എത്തിക്കുന്നത്. നേരത്തെയും സമാന സംഭവമുണ്ടായിട്ടുണ്ട്. എന്നാൽ, വിഷയം ഗൗരവത്തിലെടുക്കുന്നതിന് അധികൃതർ വിമുഖത കാട്ടുകയാണ്. നഗരത്തിലെ കുടിവെള്ളത്തിൽനിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിൻെറ ആഘാതത്തിൽനിന്ന് നഗരവാസികൾ മുക്തരാകുംമുമ്പാണ് പുതിയ സംഭവം. മനുഷ്യജീവന് ഭീഷണി ഉയർത്തുംവിധം കോളിേഫാം ബാക്ടീരിയ അടങ്ങിയ വെള്ളമാണ് ജല അതോറിറ്റി വിതരണം ചെയ്യുന്നതെന്ന് കണ്ടെത്തിയിട്ടും ശുദ്ധീകരണത്തിന് ആവശ്യമായ നടപടി ഉണ്ടായില്ല. സമാന അനുഭവമാണ് ആശുപത്രിയിലും സംഭവിക്കുന്നത്. വെള്ളം ശുദ്ധീകരിക്കുന്നതിന് ആവശ്യമായ സംവിധാനം ഏർപ്പെടുത്തണമെന്ന നിർദേശമാണ് അവഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.