കൊച്ചി: ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് ലത്തീൻ കത്തോലിക്കക്ക് ഒപ്പം അനുവദിച്ച മൂന്ന് ശതമാനം സംവരണം മെഡിക്കൽ പി.ജ ി, എൻജിനീയറിങ് കോഴ്സുകളിലും മറ്റ് ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.പി ചാൾസ് ഡയസ് നൽകിയ അപേക്ഷയിൽ സംസ്ഥാന പിന്നാക്ക സമുദായ വികസന പ്രിൻസിപ്പൽ സെക്രട്ടറി, പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ് എന്നിവരോട് അഭിപ്രായം അറിയിക്കാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷൻ നോട്ടീസ് നൽകി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമീഷൻ സിറ്റിങ്ങിൽ അഞ്ച് പരാതികൾ പരിഗണിച്ചു. പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ അംഗങ്ങളായ എ.വി. ജോർജ്, മുള്ളൂർക്കര മുഹമ്മദലി സഖാഫി എന്നിവർ പങ്കെടുത്തു. കമീഷൻെറ അടുത്ത സിറ്റിങ് അടുത്തമാസം 16ന് എറണാകുളം െഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.