മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിൽ കൂട്ടുകാരോടത്ത് . അമരാവതി എസ്.എസ്. കൃഷ്ണൻ റോഡിൽ വാടകക്ക് താമസിക്കുന്ന പോക്കാകിലത്ത് റഷീദ് മകൻ റമീസിനെയാണ് (27) കാണാതായത്. ശനിയാഴ്ച പുലർച്ച ഒരുമണിക്ക് രണ്ട് വിദേശികളും കുട്ടുകാരനുമൊത്ത് കടപ്പുറത്ത് കുളിക്കാനിറങ്ങിയ ഇയാൾ തിരയിൽപെടുകയായിരുന്നു. ശനിയാഴ്ച രാവിലെ കൂടെ ഉണ്ടായിരുന്ന വിദേശികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് കോസ്റ്റ് ഗാർഡ് തീരദേശ പൊലീസ്, ഇൻറർ ഡൈവ് സംഘം എന്നിവർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോർട്ട്കൊച്ചിയിൽ ഹോംസ്റ്റേ നടത്തുകയാണ് റമീസ്. മാതാവ്: ഉഫ്സാന. സഹോദരങ്ങൾ: റംസിയ,റിഫാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.