മനുഷ്യക്കടത്ത്‌ കേസ്​: പ്രതി റിമാൻഡിൽ

പിറവം: മനുഷ്യക്കടത്ത്‌ കേസിൽ പിറവം െപാലീസ് പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ മുഴുപ്പിലങ്ങാടി കരയ ിൽ കെട്ടിനകം ഭാഗത്ത്‌ ശ്മശാനം റോഡിൽ ഷെരീഫാ മൻസിലിൽനിന്ന് ഇപ്പോൾ മുബ്‌സി ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ്‌ സാജിദിനെയാണ്(43) റിമാൻഡ് ചെയ്തത്. ജോലിതട്ടിപ്പ് കേസിൻെറ അന്വേഷണത്തിനിടയിലാണ് ഇയാൾ പിടിയിലായത്. അബൂദബി എയർപോർട്ടിൽ ഓഫിസ് അസിസ്റ്റൻറ്, ഫീൽഡ് സ്റ്റാഫ് തസ്തികകളിൽ ജോലി വാഗ്ദാനം നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ കബളിപ്പിച്ച കേസിലാണ് ഇയാൾ പിറവം െപാലീസിൻെറ പിടിയിലായത്. കുറവിലങ്ങാട് സ്വദേശിയായ ഇയാൾ മതം മാറി രണ്ടാം ഭാര്യയുമായാണ് കണ്ണൂരിൽ താമസിക്കുന്നതെന്ന് െപാലീസ് പറയുന്നു. പിറവം കളമ്പൂർ സ്വദേശി മലയിൽ എം.എസ്. നിഷാദിൻെറ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അബൂദബി എയർപോർട്ടിൽ ജോലി നൽകാമെന്ന് പറഞ്ഞു നിഷാദിൽനിന്ന് 65,000 രൂപ വാങ്ങിയിരുന്നു. ഇതോടൊപ്പം മറ്റു ആറുപേരിൽനിന്നായി മൊത്തം 4,75,000 രൂപയോളം വാങ്ങിയതായും പറയുന്നു. മുഹമ്മദ്‌ സാജിദ് മനുഷ്യക്കടത്ത്‌ കേസിൽ സി.ബി.ഐ അന്വേഷിക്കുന്ന പ്രതിയാണെന്ന് െപാലീസ് വെളിപ്പെടുത്തി. കുറവിലങ്ങാട് െപാലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്. പിറവം സി.ഐ കെ.എസ്.ജയൻ എസ്.ഐ.വി.ഡി.റെജിരാജ്, അസി.എസ്.ഐ മാരായ കെ.ജി. ഉമേഷ്, പി.വി. ശാന്തകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.