പെരിയാറില്‍ ഒഴുക്കി​െൻറ ശക്തി കുറഞ്ഞു; ചളിയുടെ അളവ് കൂടി

പെരിയാറില്‍ ഒഴുക്കിൻെറ ശക്തി കുറഞ്ഞു; ചളിയുടെ അളവ് കൂടി ആലുവ: പെരിയാറിൽ ഒഴുക്കിൻെറ ശക്തി കുറഞ്ഞതോടെ വെള്ളിയാഴ ്ച മുങ്ങിയ ഭാഗങ്ങളെല്ലാം തെളിഞ്ഞു. ഒന്നേമുക്കാല്‍ അടിയോളം കുറവ് ശനിയാഴ്ച രേഖപ്പെടുത്തി. കനത്ത മഴയില്‍ മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍, ശനിയാഴ്ച ഈ വെള്ളമിറങ്ങി. എന്നാൽ, ചളിയുടെ അംശം കൂടിയത് ശുദ്ധജല വിതരണത്തെ ബാധിക്കുന്ന സ്ഥിതിയിലെത്തി. ശനിയാഴ്ച രാവിലെ ചളിയുടെ അളവ് 125 എന്‍.ടി.യു ആണ്. പിന്നീട് അത് കുറഞ്ഞ് വൈകീട്ടോടെ 42 എന്‍.ടി.യുവിലെത്തി. ഇക്കുറി ആദ്യമായാണ് ചളിയുടെ അളവ് നൂറ് എന്‍.ടി.യുവിന് മുകളിലെത്തുന്നത്. വിതരണത്തിനുള്ള കുടിവെള്ളത്തിൽ അഞ്ച് എന്‍.ടി.യുവില്‍ താഴെ മാത്രമാണ് ചളിയുടെ അളവ്. 225 എം.എല്‍.ഡി വെള്ളം ശുദ്ധീകരിക്കാനുള്ള ശേഷിയാണ് ആലുവ ജലശുദ്ധീകരണ ശാലക്കുള്ളത്. ചളിയുടെ അളവ് കൂടിയെങ്കിലും ശുദ്ധീകരണത്തെ ബാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. ആവശ്യമായ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ കഴിയുന്നുണ്ടെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.