കൊച്ചി: ഭരണപ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ ഗവര്‍ണറുടെ നിലപാട് അക്ഷരാര്‍ഥത്തില്‍ ജനാധിപത്യ-ഭരണഘടന വിരുദ്ധമാണെന്ന് കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. സ്പീക്കറുടെ തീരുമാനം അന്തിമമാണെന്നും താന്‍ അദ്ദേഹത്തിൻെറ നിലപാടിനോടൊപ്പമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭ സംബന്ധിച്ച എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് സഭയും സ്പീക്കറുമാണ്. അവിശ്വാസപ്രമേയം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇടപെടാന്‍ ഗവര്‍ണക്ക് അധികാരമില്ല. ഭരണഘടന വിരുദ്ധമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ജനാധിപത്യം പ്രതിസന്ധിയിലാണെന്ന് വരുത്തിത്തീര്‍ത്ത് കേന്ദ്ര ഇടപെടൽ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇത്തരത്തില്‍ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമത്തിന് ഗവര്‍ണര്‍ കൂട്ടുനില്‍ക്കാന്‍ പാടില്ല. കൂറുമാറ്റ നിരോധനനിയമം അടക്കമുള്ള സങ്കീര്‍ണവിഷയങ്ങള്‍ ഉള്ളതുകൊണ്ട് സഭയില്‍ അത് തെളിയിക്കപ്പെടണം. അതിനാല്‍ നിയമസഭയില്‍ വിശദ ചര്‍ച്ചക്കുശേഷം ആവശ്യമായ സമയമെടുത്ത് അവിശ്വാസം കൊണ്ടുവരാനുള്ള സ്പീക്കറുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.