കൂത്തുപറമ്പ്: കോട്ടയംപൊയിലിനടുത്ത ആറാംമൈലിലുണ്ടായ വാഹനാപകടത്തിൽ ആർ.എസ്.എസ് പ്രാന്തിയ വിദ്യാർഥിപ്രമുഖ് വത്സ ൻ തില്ലങ്കേരിക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ച നാലരയോടെ വത്സൻ തില്ലങ്കേരി സഞ്ചരിച്ച ബൊലേറോ ജീപ്പ് മറിഞ്ഞാണ് അപകടം. തലക്ക് പരിക്കേറ്റ തില്ലങ്കേരിയെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തേക്ക് പോകുന്നതിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതിനിടയിലായിരുന്നു അപകടം. ശക്തമായ മഴയിൽ വാഹനം റോഡിൽനിന്ന് തെന്നിയാണ് അപകടമെന്ന് കരുതുന്നു. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ റോഡിൽനിന്ന് വാഹനം നീക്കി. കതിരൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.