ആൺകുട്ടിയെ പീഡിപ്പിച്ച കേസ്​: പ്രതിക്ക്​ 10 വർഷം കഠിന തടവ്​

കൊച്ചി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. ആമ്പല്ലൂർ കുലയേറ്റിക്കര തോട്ടറ കീച്ചെങ്കേരി വീട്ടിൽ ഭാനുവെന്ന അഭിഷേകിനെയാണ് (26) എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ശിക്ഷിച്ചത്. 2015 - 2016 കാലയളവിൽ പ്രതി 11 വയസ്സുകാരനെ പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ടീച്ചറോട് കുട്ടി പറഞ്ഞതനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മുളന്തുരുത്തി പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.