ഹോട്ടലുടമയെയും കുടുംബത്തെയും ആക്രമിച്ചവരെ അറസ്​റ്റ്​ ചെയ്യണം -കെ.എച്ച്.ആർ.എ

ആലപ്പുഴ: അരൂരിലെ ഇറാനി ഹോട്ടലുടമ അഹമ്മദിനെയും കുടുംബത്തെയും ആക്രമിച്ച ഗുണ്ട മാഫിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തിടെ അരൂരിലും പരിസരത്തും ഗുണ്ട മാഫിയ സംഘങ്ങളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. ജില്ല പ്രസിഡൻറ് നാസർ പി. താജ് അധ്യക്ഷത വഹിച്ചു. മൂലയിൽ സി. ദിലീപ്, എസ്.കെ. നസീർ, ജോർജ് ചെറിയാൻ, റോയി മഡോണ, എം.എ. കരീം, എൻ.എച്ച്. നവാസ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.