ചേർത്തല: മുൻഗണന പട്ടികയിൽ റേഷൻ വാങ്ങാത്ത 70,000 പേരെ ഒഴിവാക്കി അർഹരായ പുതിയ കുടുംബങ്ങളെ ഉൾപ്പെടുത്തുമെന്ന് മന്ത് രി പി. തിലോത്തമൻ പറഞ്ഞു. ശബരി ഉൽപന്നങ്ങൾ റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നതിന് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ച റേഷൻ വ്യാപാരികളുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷൻകടകൾ കൂടുതൽ ജനകീയമാകണമെന്ന് മന്ത്രി പറഞ്ഞു. റേഷൻകടകളുടെ നവീകരണ ഭാഗമായാണ് ശബരി ഉൽപന്നങ്ങൾ എത്തിക്കുന്നത്. ഇത് റേഷൻവ്യാപാരികളുടെ വരുമാനവർധനവിനും സഹായിക്കും. മുൻഗണ വിഭാഗത്തിലുള്ളവർക്ക് മുഴുവനും റേഷൻ ധാന്യങ്ങൾ വിതരണം ചെയ്തുവെന്ന് കടക്കാർ ഉറപ്പാക്കണം. കടകളിൽ മിനി എ.ടി.എം സ്ഥാപിക്കുന്നതിന് കനറാ ബാങ്ക് അധികൃതരുമായി ചർച്ചകൾ നടക്കുകയാെണന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ജനറൽ മാനേജർ റാം മോഹൻ, ആർ.എൻ. സതീഷ്, ജില്ല സപ്ലൈ ഓഫിസർ എ. മുരളി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.