ഷട്കാല ഗോവിന്ദ മാരാർ സ്മൃതി മഹോത്സവം സമാപിച്ചു

പിറവം: രാമമംഗലത്ത് ഷട്കാല ഗോവിന്ദമാരാർ സ്മൃതി മഹോത്സവം കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് ഉ ദ്‌ഘാടനം ചെയ്തു. പ്രഫ. ജോർജ് എസ്. പോൾ അധ്യക്ഷത വഹിച്ചു. എട്ടാമത് ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം കരവട്ടേടത്ത് നാരായണ മാരാർക്ക് വൈസ് ചാൻസലർ സമ്മാനിച്ചു. തഞ്ചാവൂർ സൗത്ത് സോൺ കൾചറൽ സൻെറർ ഡയറക്ടർ ഡോ.പ്രഫ.എം.ബാലസുബ്രഹ്മണ്യം മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം കെ.എൻ. സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിൻസൺ വി. പോൾ, പഞ്ചായത്ത് അംഗം സിന്ധു രവി, കരവട്ടേടത്ത് നാരായണ മാരാർ എന്നിവർ സംസാരിച്ചു. കെ. ജയചന്ദ്രൻ നായർ സ്വാഗതവും പി.പി. രവീന്ദ്രൻ നന്ദിയും പറഞ്ഞു. സിത്താര ബാലകൃഷ്ണൻെറ മോഹിനിയാട്ടവും ടി.പി. വിവേകിൻെറ സംഗീത പരിപാടിയും ആസ്വാദകരുടെ മനം കവർന്നു. em prm IMG_20190714_205247 ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം കരവട്ടേടത്ത് നാരായണ മാരാർക്ക് കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് സമ്മാനിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.