ഹരിപ്പാട്: ഗൾഫിൽ ജോലിചെയ്യുന്നവരിൽ 65 ശതമാനവും മലയാളികളാെണന്നും പറ്റിയ ജോലി നാട്ടിൽ കിട്ടാത്തതുകൊണ്ടാണ് അവർ വിദേശത്ത് തൊഴിൽതേടി പോകുന്നതെന്നും വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി. ഇൗ അവസ്ഥക്ക് മാറ്റംവരണം. ഇക്കാര്യത്തിൽ രാഷ്ട്രീയ ഭരണനേതൃത്വം ശ്രദ്ധപുലർത്തണം. ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സബർമതി സ്പെഷൽ സ്കൂൾ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യുവതലമുറ പണ്ഡിതന്മാരെ ബഹുമാനിക്കുന്നില്ലെന്നും അവരിൽനിന്ന് അറിവ് നേടാൻ ശ്രമിക്കാതെ അകന്നുപോകുകയാണെന്നും യൂസുഫലി കൂട്ടിച്ചേർത്തു. ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ ഒരാൾ തന്നോട് പറഞ്ഞപ്പോഴാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്കൂളിനെക്കുറിച്ച് ആലോചിച്ചതെന്ന് അധ്യക്ഷതവഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിന്നീട് ഹരിപ്പാട് നടന്ന മെഡി ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ യൂസുഫലി 50 ലക്ഷം രൂപ സ്കൂളിന് വാഗ്ദാനം ചെയ്ത് തന്നു. ആ പണം ഉപയോഗിച്ചാണ് സ്കൂളിന് 50 സൻെറ് സ്ഥലംവാങ്ങിയത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഗിരീഷാണ് സ്ഥലം സൗജന്യ നിരക്കിൽ തന്നത്. അമൃതാനന്ദമയിമഠം കെട്ടിടത്തിൻെറ ഒന്നാംനില പണിത് തരാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കെട്ടിടത്തിൻെറ രണ്ടും മൂന്നും നില അമേരിക്കയിലുള്ള പേരുപറയാൻ ആഗ്രഹിക്കാത്ത രണ്ട് മലയാളികളും നിർമിച്ചുതരാമെന്നും ഏറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ സ്വാധീനിച്ച രണ്ട് മഹത് വ്യക്തിത്വങ്ങളിൽ ഒരാളാണ് യൂസുഫലിയെന്നും മറ്റേയാൾ ഇന്ത്യയുടെ മുൻ പ്രസിഡൻറ് എ.പി.ജെ. അബ്ദുൽ കലാമുമാണെന്ന് നടൻ ജയറാം പറഞ്ഞു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി, കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, സ്വാമി ജ്ഞാനാമൃതാനന്ദ എന്നിവർ മുഖ്യാതിഥികളായിരുന്നു. മുൻ എം.എൽ.എ ബി. ബാബുപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി, നഗരസഭ ചെയർപേഴ്സൻ എസ്. വിജയമ്മ പുന്നൂർമഠം, എം. ലിജു, സി. രാജലക്ഷ്മി, ഷംസുദ്ദീൻ കായിപ്പുറം എന്നിവർ സംസാരിച്ചു. സബർമതി ചെയർമാൻ ജോൺ തോമസ് സ്വഗതവും എസ്. ദീപു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.