എക‌്സൈസിനെ കണ്ടപ്പോൾ വാറ്റുസംഘം ഓടിരക്ഷപ്പെട്ടു: ഒരാൾ പിടിയിൽ

ചേർത്തല: രാത്രിയിൽ സംഘം ചേർന്ന‌് ചാരായം വാറ്റിയ കേന്ദ്രം എക‌്സൈസ‌് റെയ്ഡ് ചെയ‌്തു. 10 ലിറ്റർ ചാരായവും 70 ലിറ്റർ ക ോടയും വാറ്റുപകരണങ്ങളുമായി ഒരാളെ പിടികൂടി. സംഘത്തിലെ മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ചേർത്തല നഗരസഭ 33ാം വാർഡ് കുറുപ്പംകുളങ്ങര കൊച്ചുകുളങ്ങര അരുൺകുമാറാണ് (26) പിടിയിലായത‌്. ഓടിരക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക‌്സൈസ‌് അധികൃതർ പറഞ്ഞു. ചേർത്തല റേഞ്ച‌് ഓഫിസിൽ ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് കുറുപ്പംകുളങ്ങര മഞ്ചാടിച്ചിറയിൽ രാജുവിൻെറ വീട് റെയ്ഡ് ചെയ്തത്. വെള്ളിയാഴ‌്ച പുലർച്ച എക്സൈസ് സംഘം എത്തുമ്പോൾ പ്രതികൾ സംഘം ചേർന്ന് ചാരായം വാറ്റുകയായിരുന്നു‌. പാചകവാതക സിലിണ്ടർ, പാത്രങ്ങൾ, സ‌്റ്റൗ എന്നിവയും സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അർത്തുങ്കൽ, ചേർത്തല, പട്ടണക്കാട‌് സ‌്റ്റേഷനുകളിൽ പ്രതികളുടെ പേരിൽ കേസുകളുണ്ട‌്. കോടതി അരുൺകുമാറിനെ റിമാൻഡ് ചെയ‌്തു. എക‌്സൈസ‌് ഇൻസ‌്പെക്ടർ എം. കൃഷ‌്ണകുമാർ, പ്രിവൻറിവ‌് ഓഫിസർ ജി. ജയകുമാർ, പ്രിവൻറിവ‌് ഓഫിസർ (ഗ്രേഡ‌്) ടി.ആർ. സാനു, സിവിൽ എക‌്സൈസ‌് ഓഫിസർമാരായ ഇ.ബി. സിയാദ‌്, പ്രവീൺകുമാർ, പി. വിജയകുമാർ, സി. സാലിച്ചൻ, വനിത സിവിൽ എക‌്സൈസ‌് ഓഫിസർ എസ‌്. അമൃത എന്നിവർ റെയ‌്ഡിൽ പങ്കെടുത്തു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 0478 2823547, 9400069497 നമ്പറുകളിൽ അറിയിക്കണമെന്ന‌് എക‌്സൈസ‌് അധികൃതർ അഭ്യർഥിച്ചു. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂനിയൻ: കെ.വി. സാബുലാൽ പ്രസിഡൻറ്, വി.എൻ. ബാബു സെക്രട്ടറി ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂനിയൻ പ്രസിഡൻറായി കെ.വി. സാബുലാലിനെയും സെക്രട്ടറിയായി വി.എൻ. ബാബുവിനെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. രവീന്ദ്രൻ അഞ്ജലിയാണ് പുതിയ വൈസ് പ്രസിഡൻറ്. ഡയറക്ടർ ബോർഡ് അംഗങ്ങളായി വി. ശശികുമാർ, ബൈജു അറുകുഴി, ടി. അനിയപ്പൻ, അനിൽ ഇന്ദീവരം എന്നിവരെയും യൂനിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ബിജുദാസ്, ഡി. ഗിരീഷ്കുമാർ, പി.എസ്. രാജീവ് എന്നിവരെയും തെരഞ്ഞെടുത്തു. യൂനിയൻ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ യോഗം കൗൺസിലർ പി.ടി. മന്മഥൻ അധ്യക്ഷത വഹിച്ചു. യൂനിയൻ കൺവീനർ കെ.കെ. മഹേശൻ റിപ്പോർട്ടും കണക്കും ബജറ്റും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർ വൈപ്പിൻ യൂനിയൻ സെക്രട്ടറി പി.ഡി. ശ്യാംദാസിൻെറ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടന്നത്. ദീർഘകാലം യൂനിയൻ കൺവീനറായിരുന്ന കെ.കെ. മഹേശന് യാത്രയയപ്പും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.