അമ്പലപ്പുഴ: ബീറ്റിങ് ഹാർട്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പുന്നപ്ര സഹകരണ ആശുപത്രി. ആര്യാട് സ്വദേശി ലൈജുവാണ് (50) മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായത്. ഹാർട്ട് ലങ് യന്ത്രത്തിൻെറ സഹായത്താൽ ഹൃദയത്തിൻെറ പ്രവർത്തനം നിർത്തിയാണ് സാധാരണ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തുക. എന്നാൽ, ഹാർട്ട്ലങ്ങിൻെറ സഹായമില്ലാതെ ഹൃദയം സാധാരണനിലയിൽ പ്രവർത്തിപ്പിച്ചാണ് (ബീറ്റിങ് ഹാർട്ട്) ഹൃദയത്തിലെ രക്തധമനികൾ തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും കാർഡിയോ തൊറാസിക് സർജനുമായ ഡോ. എൻ. അരുണിൻെറ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാർഡിയോളജിസ്റ്റ് ഡോ. ഗഗൻ വേലായുധൻ, അനസ്തെറ്റിസ്റ്റ് ഡോ. തോമസ്, നഴ്സുമാരും തിയറ്റർ ജീവനക്കാരുമായ അശ്വതി, ശ്രുതി, ശാന്തി, അഞ്ജലി എന്നിവരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. 24 മണിക്കൂറും കാർഡിയോളജിസ്റ്റിൻെറ സേവനവും പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള സൗകര്യവും സാഗരയിലുെണ്ടന്ന് സെക്രട്ടറി ഡോ. അജിത് കുമാർ പറഞ്ഞു. കാലിത്തീറ്റ വില വർധിക്കുന്നു: ക്ഷീരകർഷകർ ആശങ്കയിൽ അമ്പലപ്പുഴ: കാലിത്തീറ്റ വില അനുദിനമെന്നോണം വർധിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീരകർഷകർ ഇതോടെ ആശങ്കയിലായി. മാസങ്ങൾക്കുമുമ്പ് 850 രൂപയായിരുന്ന കാലിത്തീറ്റ വില ഘട്ടങ്ങളായി 1130 രൂപവരെ എത്തി. സ്വകാര്യകമ്പനിയുടെ കാലിത്തീറ്റക്ക് 1170 രൂപയുമാണ്. ഇനിയും കാലിത്തീറ്റ വില വർധിക്കാൻ ഇടയുണ്ടെന്നാണ് കർഷകർ പറയുന്നത്. എന്നാൽ, പാൽവില മിൽമയുടെ സൊസൈറ്റികളിൽ ലഭിക്കുന്നത് 32 മുതൽ 36 രൂപ വരെയാണ്. 10 ലിറ്റർ പാൽ ലഭിക്കുന്ന പശുക്കൾക്ക് ഒരു ദിവസം എട്ടുകിലോ കാലിത്തീറ്റയും 2.5 കിലോ പച്ചപ്പുല്ലും വൈക്കോലും നൽകണം. ഒരു ദിവസം 300 രൂപയോളം ചെലവ് വരുമ്പോൾ 320 മുതൽ 360 രൂപ വരെയാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. കൂടാതെ, കറവക്കായി മാസം 1250 രൂപയോളം കൂലിച്ചെലവും വരും. ഈ നിലയിൽ തുടർന്നാൽ ക്ഷീരമേഖല കർഷകർ ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. എ.ഐ.വൈ.എഫ് ജില്ല ക്യാമ്പ് ആലപ്പുഴ: എ.ഐ.വൈ.എഫ് ജില്ല ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ മാവേലിക്കര വൈ.എം.സി.എ ഹാളില്‍ നടക്കും. ശനിയാഴ്ച ഉച്ചക്ക് 2.30ന് സമ്മേളനം സംസ്ഥാന പ്രസിഡൻറ് ആര്‍. സജിലാല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് 'മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികളും യുവത്വത്തിൻെറ കടമകളും' വിഷയത്തില്‍ സി.പി.ഐ വിദ്യാഭ്യാസ ഡിപ്പാര്‍ട്മൻെറ് കമ്മിറ്റി അംഗം അജിത് കൊളാടി ക്ലാസ് നയിക്കും. തുടർന്ന് എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്‌മോന്‍ പ്രവര്‍ത്തന രേഖ അവതരിപ്പിക്കും. ഞായറാഴ്ച രാവിലെ 9.30ന് പൊതുചര്‍ച്ച. ഉച്ചക്ക് 12ന് 'യുവജന പ്രസ്ഥാനം, ചരിത്രവും വര്‍ത്തമാനവും' വിഷയത്തില്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. പ്രസാദ് ക്ലാസ് നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.