ജലവിഭവ സെക്രട്ടറി തീരപ്രദേശങ്ങൾ സന്ദർശിച്ചു

അമ്പലപ്പുഴ: ജലവിഭവ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് അമ്പലപ്പുഴയുടെ തീരപ്രദേശങ്ങളിൽ സന്ദർശനം നടത്തി. തോട്ടപ്പള ്ളി സ്പിൽവേ, പൊഴിമുഖം, ഫിഷിങ് ഹാർബർ, കടൽഭിത്തിയുടെ അറ്റകുറ്റപ്പണിക്ക് കരിങ്കല്ല് ഇറക്കുന്ന വണ്ടാനം, മാധവമുക്ക് കടൽത്തീരം എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ സന്ദർശനം നടത്തിയത്. ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. ഹരൺ ബാബു, സൂപ്രണ്ടിങ് എൻജിനീയർമാരായ ഫിലിപ് മത്തായി, ആർ. രേഖ, കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ സുരേഷ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. കുട്ടനാട്ടിലെ വീയപുരം, ആനാരി എന്നിവിടങ്ങളും അദ്ദേഹം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.