റാങ്ക്​ തിളക്കത്തിൽ ഡി.ഡി.യു കൗശൽ കേന്ദ്ര

കാലടി: ശ്രീശങ്കര കോളജിൽ ഡി.ഡി.യു കൗശൽ കേന്ദ്രയുടെ നേതൃത്വത്തിൽ എം.ജി സർവകലാശാലയുടെ അംഗീകാരത്തോടെ നടത്തുന്ന കോഴ്സുകളിൽ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയിൽനിന്ന് ഡിയ ജോസ്, ശരത് എം.സി എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. കിടങ്ങൂർ പാറേക്കാട്ടിൽ ജോസിൻെറയും ലില്ലിയുടെയും മകളാണ് ഡിയ. മറ്റപ്പിള്ളി വീട്ടിൽ ചന്ദ്രൻെറയും ലതയുടെയും മകനാണ് ശരത്. റിന്യൂവബിൾ എനർജി മാനേജ്മൻെറിൽനിന്ന് ആലിയ നവാസ്, ഗീതു ദേവസിക്കുട്ടി എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. കാഞ്ഞിരക്കാട് നനേതൻ വീട്ടിൽ നവാസിൻെറയും ബീവി ജാനിൻെറയും മകളാണ് ആലിയ. താനിക്കോട് മുളക്കമ്പിള്ളി വീട്ടിൽ ദേവസിക്കുട്ടിയുടെയും റീത്ത ദേവസിക്കുട്ടിയുടെയും മകളാണ് ഗീതു. േബ്രാഡ്കാസ്റ്റിങ് ആൻഡ് ജേണലിസത്തിൽനിന്ന് വിന്ദുജ, മെൽബിൻ ജയിംസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ നേടി. കരുവണ്ണൂർ കാക്കുഴിപ്പിണ്ടിയത്ത് വീട്ടിൽ മോഹനൻെറയും ഗീതയുടെയും മകളാണ് വിന്ദുജ. കളപ്പുരക്കൽ ജയിംസിൻെറയും ബീനയുടെയും മകനാണ് മെൽബിൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.