നെടുമ്പാശ്ശേരി: ഗൾഫിൽ സ്കൂൾ അടക്കുന്നത് കണക്കിലെടുത്ത് നാട്ടിലേക്ക് കുടുംബവുമായി വരാനൊരുങ്ങുന്നവരെ ചൂഷണം ചെയ്യാൻ വിമാനക്കമ്പനികൾ ഇക്കുറിയും രംഗത്ത്. വിമാനനിരക്ക് നാലിരട്ടി വരെയായാണ് വർധിപ്പിച്ചത്. വളരെ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത കുറച്ചുപേർക്കൊഴികെ എല്ലാവർക്കും നിരക്ക് കൂടിയിരിക്കുകയാണ്. ഇവർ നാട്ടിൽനിന്ന് മടങ്ങുന്ന വേളയാകുമ്പോഴേക്കും കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള നിരക്കും കൂടും. വിമാനക്കമ്പനികൾ നിരക്ക് നിർണയിക്കുന്നതിൽ കേന്ദ്രസർക്കാറിന് ഇടപെടാൻ പരിമിതിയുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്. യാത്രക്കാർ കുറയുന്ന വേളയിലും സർവിസുകൾ മുടങ്ങാതെ നടത്തുന്നതിനാൽ നഷ്ടമുണ്ടാകുന്നുണ്ട്. ഈ നഷ്ടം പരിഹരിക്കാനാണ് തിരക്കേറുന്ന സമയങ്ങളിൽ നിരക്ക് വർധിപ്പിക്കേണ്ടിവരുന്നതെന്നാണ് വിമാനക്കമ്പനികളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.