കെൽസ നാഷനൽ ലോക് അദാലത് 13ന്

കൊച്ചി: കേരള സ്‌റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റി (കെൽസ) സംഘടിപ്പിക്കുന്ന നാഷനൽ ലോക് അദാലത് ഈ മാസം 13ന് സംസ്ഥാനത് തെ 345 കേന്ദ്രത്തിലായി നടക്കും. ഇതിേലക്ക് ഒന്നേകാൽ ലക്ഷത്തോളം കേസുകളും പരാതികളും ലഭിച്ചിട്ടുണ്ടെന്ന് എക്‌സിക്യൂട്ടിവ് ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം, മെംബർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ്, കേരള സ്റ്റേറ്റ് മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സൻെറർ ഡയറക്ടർ ജോണി സെബാസ്റ്റ്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 14 ജില്ല കോടതിയിലും മറ്റുകോടതികളിലുമായാണ് 345 ബൂത്ത് അദാലത്തിന് ഒരുക്കിയിരിക്കുന്നത്. 37,338 കേസും 90,356 പരാതിയുമാണ് ലഭിച്ചിട്ടുള്ളത്. പരിഗണനയിലുള്ള കേസുകളും നിയമ നടപടികൾക്കുമുമ്പുള്ള പരാതികളുമാണ് അദാലത് പരിഗണിക്കുക. അദാലത്തിന് തലേദിവസംവരെ കെൽസ, ജില്ല ലീഗൽ സർവിസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി എന്നിവിടങ്ങളിൽ പരാതി നൽകാൻ അവസരമുണ്ട്. സംസ്ഥാനതല ഉദ്ഘാടനം 13ന് രാവിലെ ഒമ്പതിന് എറണാകുളം ജില്ല കോടതിയിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് നിർവഹിക്കും. കോടതി നടപടികൾ ആരംഭിക്കാത്തതും പരിഗണനയിലുള്ളതുമായ ചെക്ക് തർക്കം, ബാങ്ക് ജപ്തി, തൊഴിൽ തർക്കം, ൈവദ്യുതി-വാട്ടർ ബിൽ തർക്കം, വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ, സിവിൽ, വൈവാഹിക തർക്കങ്ങൾ, ഒത്തുതീർപ്പിന് സാധ്യതയുള്ള ക്രിമിനൽ കേസുകൾ, ഹൈകോടതിയും ജില്ല കോടതികളും പരിഗണിക്കുന്ന റവന്യൂ കേസുകൾ, വാടകക്കേസുകൾ, മറ്റ് അന്യായങ്ങൾ, സ്റ്റാമ്പ് ഡ്യൂട്ടി (പൊതുമാപ്പ് അടിസ്ഥാനത്തിൽ) തുടങ്ങിയവയാണ് അദാലത് പരിഗണിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.