മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയെ തകർക്കാൻ ശ്രമമെന്ന്​ ​െചയർമാൻ

കൂത്താട്ടുകുളം: ഇടയാർ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ (എം.പി.ഐ) എന്ന പൊതുമേഖല സ്ഥാപനത്തെ തകർക്കാൻ സി.പി.എം പ്രാദേശി ക നേതൃത്വം നുണപ്രചാരണങ്ങൾ നടത്തുന്നതായി ചെയർമാൻ അഡ്വ. ടി.ആർ. രമേശ്കുമാർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കമ്പനിയെ തകർക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായി അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നൽകുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി മനേജിങ് ഡയറക്ടർ ഡോ. എ.എസ്.ബിജുലാലും പറഞ്ഞു. 1973ൽ ആരംഭിച്ചത് മുതൽ നഷ്ടത്തിലായിരുന്ന കമ്പനിയെ ഈ സാമ്പത്തികവർഷം ഏപ്രിൽ മുതൽ ലാഭത്തിലെത്തിക്കാൻ കഴിഞ്ഞതായി ചെയർമാൻ പറഞ്ഞു. 31 കോടി രൂപ ചെലവിൽ അത്യാധുനിക മാംസസംസ്കരണ ഫാക്ടറി പൂർത്തിയാക്കി 2017 മേയ് 27ന് ഉദ്ഘാടനം ചെയ്തു. ബാക്കി പ്ലാൻറുകൾ 2018 മാർച്ചിലും പൂർത്തിയാക്കിയത് തൻെറയും മാനേജിങ് ഡയറക്ടറുടെയും നിരന്തര ശ്രമഫലം കൊണ്ടാണെന്ന് ചെയർമാൻ പറഞ്ഞു. ഇപ്പോൾ 400 മൃഗങ്ങളെ കശാപ്പ് ചെയ്ത് ദിനംപ്രതി 26 മെട്രിക് ടൺ മാംസം ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഈ നില തുടർന്നാൽ കൂടുതൽ വളർച്ചയിലേക്ക് മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. എന്നാൽ, ദർഘാസ് നിബന്ധനയിൽ ഇളവുവരുത്തി പോത്തുകളെ വാങ്ങിയതിൽ കരാറുകാരന് അധികമായി നൽകേണ്ടിവന്ന 6.7 ലക്ഷം രൂപ എം.ഡി, ജനറൽ മാനേജർ എന്നിവരിൽനിന്ന് ഈടാക്കണമെന്ന് ജില്ല ധനകാര്യ പരിശോധനവിഭാഗം ശിപാർശ ചെയ്തതായി വാർത്തകൾ നൽകിയാണ് കമ്പനിയെ തകർക്കാൾ ശ്രമിക്കുന്നത് . എം.പി.ഐയിൽ 2016 നവംബറിൽ ഇ-ടെൻഡർ തുടങ്ങിയിരുന്നു. ഇതര സംസ്ഥാനത്തുനിന്ന് ഗുണനിലവാരം കുറഞ്ഞ ഇറച്ചി എം.പി.ഐയുടെ പാക്കറ്റലാക്കി വിൽക്കുന്നത് തടഞ്ഞതാണ് ചില യൂനിയനുകളുടെയും രാഷ്ട്രീയ നേതാക്കളുടെയും വിരോധത്തിന് കാരണമെന്നും അവർ പറഞ്ഞു. നബാർഡിൽനിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ഘട്ടത്തിലായിരുന്നു സി.പി.എം പ്രാദേശിക നേതാവായ ഡയറക്ടർ ബോർഡംഗത്തിൻെറ നേതൃത്വത്തിൽ കമ്പനിക്ക് മുമ്പിൽ സമരം അരങ്ങേറിയത്. ബാങ്കുകൾ എം.പി.ഐക്ക് വായ്പ നൽകാൻ തയാറായ സന്ദർഭത്തിൽ വ്യാജ പ്രചാരണവും പരാതികളുമായി രംഗത്തിറങ്ങിയത് ജനങ്ങൾ തിരിച്ചറിയണമെന്നും ചെയർമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.