'കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ റിസർവേഷൻ കൗണ്ടർ സ്ഥാപിക്കണം'

കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ റിസർവേഷൻ കൗണ്ടർ സ്ഥാപിക്കണമെന്ന് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) കൂത്താട്ട ുകുളം യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ബംഗളൂരു, മൈസൂരു, മംഗലാപുരം, കണ്ണൂർ, വയനാട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കുള്ള ബസുകളിൽ റിസർവേഷൻ സൗകര്യം ഒരുക്കുകയും ഇതുവഴി ഡിപ്പോയുടെ വരുമാനം വർധിപ്പിക്കാൻ സാധിക്കുകയും ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി രമേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് വി.പി. ഗോപി അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം വി.എ. അജിയും അനുശോചനപ്രമേയം അനൂപ് ജേക്കബും അവതരിപ്പിച്ചു. സെക്രട്ടറി പ്രശാന്ത് വേലിക്കകം റിപ്പോർട്ടും സി. ജയകുമാർ കണക്കും അവതരിപ്പിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന യൂനിറ്റ് പ്രസിഡൻറ് വി.പി. ഗോപി, കമ്മിറ്റി അംഗം പി.ടി. സുരേന്ദ്രൻ എന്നിവർക്ക് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പുരസ്കാരങ്ങൾ നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് വി.ഡി. ഷിബു, ബിനോയ് ജോൺ, ദിലീപ് കെ. രവി, കെ.ആർ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി. ജയകുമാർ (പ്രസി.), പ്രശാന്ത് വേലിക്കകം (സെക്ര.), ടിബു തോമസ് (ട്രഷ.). ചിത്രം: EM KKM KSRTEA CITU കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിക്കുന്നവർക്കുള്ള കെ.എസ്.ആർ.ടി.ഇ.എ സി.ഐ.ടി.യുവിൻെറ പുരസ്കാരം ഷാജു ജേക്കബ് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.