ആംബുലൻസ്​ ഉദ്​ഘാടനം

കാലടി: മഞ്ഞപ്ര പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന് എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച ആധുനിക സൗകര്യങ്ങളോട ുകൂടിയ പുതിയ ആംബുലൻസിൻെറ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു 15.50 ലക്ഷം രൂപ െചലവഴിച്ചാണ് മഞ്ഞപ്ര കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ ആംബുലൻസ് ലഭ്യമാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോൾ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സരിത സുനിൽ, ജില്ല പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ രാജു ഡേവിസ്, ബിജി സാജു, ലീനാ ബെന്നി, ഷിമ്മി ബൈജു, അൽഫോൻസ ഷാജൻ, ടിജി ബിനോയ്, വർഗീസ് തോമസ്, സന്തോഷ് തോമസ്, സഹകരണ ബാങ്ക് പ്രസിഡൻറ് ടി.ഡി. പൗലോസ്, എച്ച്.എം.സി അംഗങ്ങളായ രാജു അമ്പാട്ട്, ഷൈബി പാപ്പച്ചൻ, തോമസ് ചെന്നേക്കാടൻ, ദേവസി മാടൻ, ബൈജു കൈതാരത്ത്, സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സണ്ണി പൈനാടത്ത്, ബിനോയ് പാറയ്ക്ക, മെഡിക്കൽ സൂപ്രണ്ട് ഡോ. ലിജ ദിവാകരൻ, ഡോ. ലിജി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.