മൂവാറ്റുപുഴ: വായന പക്ഷാചരണത്തിന് സമാപനംകുറിച്ച് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത് വത്തിൽ യു.പി സ്കൂൾ വിദ്യാർഥികൾക്ക് നടത്തിയ കെ.എം. നൗഫൽ ഉദ്ഘാടനം ചെയ്തു. എം.കെ. ജോർജ് അധ്യക്ഷത വഹിച്ചു. സി.കെ. ഉണ്ണി ഐ.വി. ദാസ് അനുസ്മരണപ്രഭാഷണം നടത്തി. ജൂൺ 19ന് പി.എൻ. പണിക്കരുടെ ചരമദിനത്തിൽ ഉദ്ഘാടനം ചെയ്ത വായന പക്ഷാചരണം ഐ.വി. ദാസിൻെറ ജന്മദിനമായ ഈ മാസം ഏഴിനാണ് സമാപിച്ചത്. യു.പി വായന മത്സരത്തിൽ ൈലബ്രറിതലത്തിൽനിന്ന് വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാക്കാരെ താലൂക്ക്തല മത്സരത്തിൽ പങ്കെടുപ്പിക്കും. എം.എസ്. ശ്രീധരൻ സ്വാഗതം പറഞ്ഞു. ചിത്രം; EM MVPA amesl പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന കെ.എം. നൗഫൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.