മൂവാറ്റുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോളജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് (ഐ.എം.എ.സി.ജി.പി) ജസ്റ്റിസ് സി.കെ. അബ്ദുൽ റ ഹീം ഉദ്ഘാടനം ചെയ്തു. ഡോ. ബിനോയ് കുര്യാക്കോസ് പതാക ഉയർത്തി. ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഇ. സുഗതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. സുൽഫി, കൂത്താട്ടുകുളം സന്തുല ട്രസ്റ്റ് ഡയറക്ടർ ഫാ.എഡ്വേർഡ് ജോർജ്, ഐ.എം.എ മൂവാറ്റുപുഴ സെക്രട്ടറി ഡോ. വിനോദ് എസ്. നായർ, ഡോ. എൻ.എസ്.ഡി രാജു, ഡോ. എൻ. ദിനേഷ്, ഡോ. ബേബി ജോൺ, ഡോ. അലക്സ് വള്ളക്കാലിൽ തുടങ്ങിയവർ പങ്കെടുത്തു. കൂത്താട്ടുകുളം സന്തുല ആശുപത്രിയുടെ 10ാം വാർഷികാഘോഷവും ഇതോടൊപ്പം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.