കൂത്താട്ടുകുളം: 10 വർഷത്തിലേറെയായി തരിശുകിടക്കുന്ന വാളിയപ്പാടം പാടശേഖരത്തിൽ ചൊവ്വാഴ്ച കൃഷിയിറക്കും. തിരുമാ റാടി ഗ്രാമപഞ്ചായത്തിനെ 'തരിശുനിലരഹിത പഞ്ചായത്ത്' ലക്ഷ്യത്തിലേക്കെത്തിക്കാൻ കാക്കൂർ സർവിസ് സഹകരണ ബാങ്ക് നടത്തുന്ന ശ്രമത്തിൻെറ ഭാഗമായാണ് കൂത്താട്ടുകുളം-നടക്കാവ് ഹൈവേയോട് ചേർന്ന വാളിയപ്പാടത്ത് കൃഷിയിറക്കാൻ തീരുമാനിച്ചത്. മോട്ടോർെവച്ച് വെള്ളം പമ്പ് ചെയ്താണ് പാടം ഞാറ് നടാൻ ഒരുക്കിയത്. പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവിസ് സൻെററിൻെറ സഹകരണത്തോടെയാണ് അഞ്ചേക്കറോളം നിലം സജ്ജമാക്കിയത്. 'കുഞ്ഞൂഞ്ഞ്' ഇനത്തിൽപ്പെട്ട ഞാറ് ചൊവ്വാഴ്ച രാവിലെ 9.30ന് ജനപ്രതിനിധികളുടെയും കൃഷിക്കാരുടെയും സാന്നിധ്യത്തിൽ നടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.