കാറ്റും മഴയും; വ്യാപകനാശം

മൂവാറ്റുപുഴ: ശക്തമായ മഴക്കൊപ്പം ഞായറാഴ്ച വീശിയടിച്ച കാറ്റിൽ വ്യാപകനാശം. മരങ്ങള്‍ വീണും പോസ്റ്റ് ഒടിഞ്ഞും കമ്പികള്‍ പൊട്ടിയുമാണ് നാശമുണ്ടായത്. മൂവാറ്റുപുഴ നഗരത്തിലെ മാര്‍ക്കറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം വൈദ്യുതി ലൈനിലേക്ക് തെങ്ങുവീണ് പോസ്റ്റ് ഒടിഞ്ഞു. മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരം പാടത്ത് ആറ് 11 കെ.വി പോസ്റ്റുകൾ ഒടിഞ്ഞു. എം.സി റോഡിലും പിറവം റോഡിലും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. തിങ്കളാഴ്ച വൈകീട്ടത്തോടെ മാത്രമേ പൂർണമായി പുനഃസ്ഥാപിക്കാനാവൂ. പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ മേഖലയിലെ അമ്പഴച്ചാലിപ്പടി, എടയ്ക്കാട്ടുകുടി, ജോണ്‍പടി, കുരുവിനാംപാറ, പള്ളിപ്പടി, കാരക്കുന്നം, പുന്നമറ്റം, തൃക്കളത്തൂര്‍ സൊസൈറ്റിപ്പടി, വാളകം പഞ്ചായത്തിലെ കുന്നയ്ക്കാല്‍, റാക്കാട് എന്നിവിടങ്ങളില്‍ മരങ്ങളും ശിഖരങ്ങളും വീണ് വൈദ്യുതിലൈന്‍ പൊട്ടി. വൈകീട്ട് ആറോടെ ഭാഗികമായി വൈദ്യുതി നന്നാക്കിയെങ്കിലും പോസ്റ്റുകള്‍ ഒടിഞ്ഞ സ്ഥലങ്ങളില്‍ തിങ്കളാഴ്ച മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനാവൂ. ഞായറാഴ്ച അവധിയായതിനാല്‍ വൈദ്യുതി ഓഫിസുകളില്‍ ലൈൻമാന്മാരുടെ അഭാവം പ്രശ്നമുണ്ടാക്കി. ജീവനക്കാരെ വിളിച്ചുവരുത്തിയാണ് പല സ്ഥലങ്ങളിലും തകരാർ പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.