പൊതുവിദ്യാഭ്യാസ യജ്ഞം വിജയിപ്പിക്കണം -എ.ഐ.എസ്.എഫ്

മൂവാറ്റുപുഴ: ഇടതുസർക്കാർ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികൾ വിജയിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് ഋഷിരാജ്. മൂവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ഗോവിന്ദ് ശശി കുന്നുംപുറത്ത് അധ്യക്ഷതവഹിച്ചു. പ്രതിഭ സംഗമം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ. അരുൺ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ്, അസി. സെക്രട്ടറി ജോളി പൊട്ടയ്ക്കൽ, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം കെ.എ. നവാസ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ, എ.ഐ.എസ്.എഫ് നേതാക്കളായ വി.എസ്. ശരത്, എബിൻ വർഗീസ്, അജയ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.എസ്. ശരത് (പ്രസി) ഗോവിന്ദ് ശശി കുന്നുംപുറത്ത് (സെക്ര) സുഫിർ സുൽഫി, മാഹിൻ പി.ആസാദ്, ഫെബിൻ സെബാസ്റ്റ്യൻ (വൈസ് പ്രസി), നന്ദന ഷാജി, സഖ്ലൈൻ മജീദ്, മുസ്തഫ കമാൽ (ജോ. സെക്ര)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.