അളവിൽ തട്ടിപ്പെന്ന്; പെട്രോൾ പമ്പിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന

കോതമംഗലം: പെട്രോളിൻെറ അളവിൽ വെട്ടിപ്പുനടത്തിയെന്ന് പരാതി ഉയർന്ന നഗരത്തിലെ പമ്പ് ലീഗൽ മെട്രോളജി വകുപ്പ് പരിശ ോധിച്ചു. ധർമഗിരി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയത്തിൻെറ പമ്പിലാണ് കഴിഞ്ഞദിവസം തട്ടിപ്പ് നടന്നതായി ആരോപണം ഉയർന്നത്. കാറിലെ പെട്രോൾ തീർന്നതിനാൽ കന്നാസിൽ വാങ്ങാനെത്തിയ യുവാവ് 350 രൂപ നൽകി പെട്രോൾ അടിച്ചെങ്കിലും 300 രൂപയുടേത് മാത്രമാണത്രെ ലഭിച്ചത്. സംഭവത്തിൽ ജീവനക്കാരൻെറ കുറ്റസമ്മത വിഡിയോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഓയിൽ കമ്പനി സെയിൽസ് മാനേജർ പരിശോധനക്കെത്തിയിരുന്നു. ഇതിനുപിറകെയാണ് ലീഗൽ മെേട്രാളജി എറണാകുളം അസി. കൺട്രോളർ ബി.എസ്. ജയകുമാർ, കോതമംഗലം ഇൻസ്പെക്ടർ ജോബി വർഗീസ് എന്നിവരടങ്ങുന്ന സംഘം പരിശോധനക്കെത്തിയത്. പ്രാഥമിക പരിശോധനയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച വീണ്ടും ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്തും. അതിനുശേഷം മാത്രമേ വിൽപന പാടുള്ളൂവെന്ന് ഉദ്യോഗസ്ഥർ പമ്പ് ഉടമക്ക് നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.