പി.ജി ഏകജാലകം: ഓപ്ഷനുകൾ പുനഃക്രമീകരിക്കാം സർവകലാശാലക്ക് കീഴിലുള്ള കോളജുകളിൽ ഏകജാലകം വഴി ബിരുദാനന്തര ബിരുദ പ ്രവേശനത്തിനുള്ള രണ്ടാം സപ്ലിമൻെററി അലോട്‌മൻെറിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാം. ജൂലൈ എട്ടിന് അലോട്ട്‌മൻെറ് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ മാറ്റം വരുത്താം. പുതുതായി കോളജുകളോ പ്രോഗ്രാമുകളോ കൂട്ടിച്ചേർക്കാൻ സാധിക്കില്ല. ഒന്നാം സപ്ലിമൻെററി അലോട്ട്‌മൻെറ് വഴി പ്രവേശനം ലഭിച്ചവർ നിലവിൽ ലഭിച്ച അലോട്‌മൻെറിൽ തൃപ്തരാണെങ്കിൽ നിലവിലെ ഹയർ ഓപ്ഷനുകൾ 'ഡിലീറ്റ്' ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷൻ ഡിലീറ്റ് ചെയ്യാതിരിക്കുന്നതുമൂലം പ്രോഗ്രാമിലേക്ക്/ കോളജിലേക്ക് മൂന്നാം അലോട്‌മൻെറ് ലഭിക്കുന്നപക്ഷം പുതുതായി അലോട്മൻെറ് ലഭിച്ച പ്രോഗ്രാമിലേക്ക്/ കോളജിലേക്ക് നിർബന്ധമായും പ്രവേശനം നേടണം. ആദ്യ അലോട്മൻെറ് റദ്ദാക്കപ്പെടും. ഒന്നാം സപ്ലിമൻെററിയിൽ സ്ഥിര പ്രവേശനം നേടിയവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ടതില്ല. യു.ജി ഏകജാലകം: സപ്ലിമൻെററി അലോട്‌മൻെറ് ഓപ്ഷൻ നൽകാം സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് സപ്ലിമൻെററി അലോട്‌മൻെറിനായി ശനിയാഴ്ച വരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്‌മൻെറുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകർക്കും സപ്ലിമൻെററി അലോട്‌മൻെറിൽ പങ്കെടുക്കാം. അപേക്ഷകർ ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്മൻെറിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്‌മൻെറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസടക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് cap.mgu.ac.in വെബ്‌സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പറും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതുതായി ഓപ്ഷനുകൾ നൽകാം. ലോഗിൻ ചെയ്ത ശേഷം അപേക്ഷകനു താൻ നേരത്തേ നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്താം, പുതുതായി ഓപ്ഷനുകൾ നൽകാം. നിലവിൽ അപേക്ഷ നൽകാത്തവർക്ക് പുതുതായി ഫീസടച്ച് സ്‌പെഷൽ അലോട്‌മൻെറിൽ പങ്കെടുക്കാം. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സപ്ലിമൻെററി അലോട്‌മൻെറ് ലിസ്റ്റ് ജൂലൈ ഒമ്പതിനു പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്‌ട്രേഷനായി cap.mgu.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക. സപ്ലിമൻെററി അലോട്‌മൻെറ് സ്‌പോട്ട് അലോട്‌മൻെറല്ല. വൈവ വോസി 2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എ ഹിന്ദി (സി.എസ്.എസ്-റഗുലർ/സപ്ലിമൻെററി/ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി ജൂലൈ 16 മുതൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. നാലാം സെമസ്റ്റർ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് അപ്ലൈഡ് (റഗുലർ/സപ്ലിമൻെററി/മേഴ്‌സി ചാൻസ്) മേയ് 2019 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവവോസിയും മാന്നാനം കെ.ഇ കോളജിൽ ജൂലൈ ഒമ്പതിനും മൂവാറ്റുപുഴ നിർമല കോളജിൽ ജൂലൈ 11നും പാലാ സൻെറ് തോമസ് കോളജിൽ ജൂലൈ 15നും നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർഥികൾ ഹാൾടിക്കറ്റുമായി പരീക്ഷകേന്ദ്രങ്ങളിലെത്തണം. പരീക്ഷഫലം 2018 ഡിസംബർ, 2019 മേയ് മാസങ്ങളിൽ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മൻെറ് സ്റ്റഡീസിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.ഫിൽ (ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മൻെറ് സ്റ്റഡീസ് -സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2019 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി എൻവയൺമൻെറ് സയൻസ് ആൻഡ് മാനേജ്‌മൻെറ് (റഗുലർ, ഇംപ്രൂവ്‌മൻെറ്, സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 15 വരെ അപേക്ഷിക്കാം. 2019 മാർച്ചിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.വോക്, 2019 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ ബി.വോക് (2016 അഡ്മിഷൻ റഗുലർ, 2014, 2015 അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 15വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.