മറ്റിടങ്ങളിൽ കൂടി; കുട്ടനാട്ടിൽ മുട്ടക്ക് വിലകുറവ് കുട്ടനാട്: ട്രോളിങ് നിരോധനത്തെ തുടർന്ന് മീൻവില കുത്തനെ കുതിച്ചുയർന്ന സാഹചര്യത്തിൽ മുട്ടക്ക് ആവശ്യക്കാരേറി. സ്വാഭാവികമായി മുട്ട വിലയും വർധിച്ചു. ഉയർന്നവില ജനങ്ങളുടെ കീശ കാലിയാക്കുമ്പോൾ കുട്ടനാട്ടിലെ മുട്ടക്ക് പ്രിയമേറിയിരിക്കുകയാണ്. മത്സ്യത്തിനും കോഴിയിറച്ചിക്കും വില ഉയർന്നപ്പോഴാണ് ജനം മുട്ടയിൽ അഭയം തേടിയത്. രണ്ടാഴ്ച മുമ്പുവരെ സംസ്ഥാനത്ത് കോഴിമുട്ടയുടെ മൊത്തവില 3.60 രൂപയായിരുന്നത് ഇപ്പോൾ 5.50 രൂപയിലെത്തി. കോഴിമുട്ടയുടെ വിലക്കയറ്റത്തോടെ താറാവ് മുട്ടക്കും വില സംസ്ഥാനമൊട്ടാകെ കൂടി. 10.50 രൂപയാണ് നിലവിൽ താറാവ് മുട്ടയുടെ കുറഞ്ഞ വില. മീനും ഇറച്ചിക്കും ഉണക്കമീനും ഒരുപോലെ വില ഉയരുമ്പോഴാണ് കുട്ടനാട്ടിൽ താറാവ് മുട്ട 6.50 മുതൽ ഏഴു രൂപ വരെ നിരക്കിൽ ലഭിക്കുന്നത്. കുട്ടനാടിൻെറ ഉൾപ്രദേശങ്ങളിലും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരികിലും കുറഞ്ഞ വിലയിൽ മുട്ട ലഭിക്കുന്നുണ്ട്. അതേസമയം, നാടൻ മുട്ടയെന്ന പേരിൽ ലഭിക്കുന്ന മുട്ടക്ക് ഒന്നിന് 10 രൂപ വില വാങ്ങുന്ന കർഷകർ പലഭാഗങ്ങളിലുമുണ്ട്. ഉച്ചഭക്ഷണത്തിലെ ജനകീയ മത്സ്യമായ മത്തിക്ക് വില കിലോക്ക് 250 മുതൽ 280 രൂപ വരെയാണ്. മറ്റ് മീനുകളുടെ വില സാധാരണ കുടുംബങ്ങൾക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. 90 രൂപയുണ്ടായിരുന്ന കോഴിയിറച്ചിക്ക് 130 രൂപയായി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.