ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥർ മത്സ്യവിപണനശാലകളിലും വഴിയോര ഭക്ഷണശാലകളിലും പരിശോധന നടത്തി. മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നതിൻെറ ഭാഗമായി ഓപറേഷൻ സാഗർ റാണി രണ്ടാംഘട്ട പദ്ധതിയിൽ നടത്തിയ പരിശോധനയിൽ 60 കിലോ പഴകിയ മത്സ്യങ്ങൾ കണ്ടെത്തി. നെടുമുടി, മങ്കൊമ്പ്, പുറക്കാട്, പുന്നപ്ര, തലവടി എന്നിവിടങ്ങളിൽ പരിശോധന നടത്തി സാംപിളുകൾ റീജനൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ചു. കുട്ടനാട്ടിലെ വിവിധ തട്ടുകടകളിൽനിന്നും മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ കാണപ്പെട്ട പഴകിയ ചൂര, നങ്ങ്യാർകുളങ്ങരയിലും ഹരിപ്പാട്ടും പഴകിയ ഉണക്കമീൻ എന്നിവ കണ്ടെത്തി നശിപ്പിച്ചു. തട്ടുകടകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കുട്ടനാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലെ ലഘുഭക്ഷണശാലകൾ, തട്ടുകടകൾ എന്നിവിടങ്ങളിലെ പഴകിയ ഭക്ഷണസാധനങ്ങൾ, പത്രക്കടലാസിൽ പൊതിഞ്ഞ് സൂക്ഷിച്ച ഭക്ഷണസാധനങ്ങൾ, വൃത്തിഹീന ചുറ്റുപാട് എന്നിവ ശ്രദ്ധയിൽപെട്ടതിനാൽ കച്ചവടക്കാർക്ക് മാർഗനിർദേശങ്ങൾ നൽകുകയും തെറ്റുകൾ ആവർത്തിച്ചവർക്ക് പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തു. അമ്പലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫിസർ എം. ജിഷരാജ്, കുട്ടനാട് സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫിസർ ചിത്രമേരി തോമസ്, ഹരിപ്പാട് ഭക്ഷ്യസുരക്ഷ ഓഫിസർ യാസിറ അഹമ്മദ് എന്നിവർ പങ്കെടുത്തു. രചനമത്സരം ഇന്ന് ആലപ്പുഴ: ജില്ല സാക്ഷരത മിഷൻ വായന പക്ഷാചരണത്തിൻെറ ഭാഗമായി തുല്യത പഠിതാക്കൾക്കുവേണ്ടി രചനമത്സരം, ആസ്വാദനക്കുറിപ്പ് തയാറാക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ തിങ്കളാഴ്ച രാവിലെ 10 മുതൽ ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ല ലൈബ്രറി കൗൺസിൽ, പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.