ഹജ്ജ് യാത്രയയപ്പും അവാര്‍ഡ് ദാനവും

അരൂക്കുറ്റി: വടുതല കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്തിൻെറ ആഭിമുഖ്യത്തില്‍ ഹജ്ജ് യാത്രയയപ്പ് നല്‍കുന്നു. അഞ്ചിന് വൈകീട്ട് 4.30ന് വടുതല അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം മഹല്ല് ഖാസി പി.എം.എസ്. തങ്ങള്‍ വടുതല ഉദ്ഘാടനം ചെയ്യും. മദ്‌റസ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നൽകും. പ്ലസ് ടു, എസ്.എസ്.എല്‍.സി അവാര്‍ഡ് ദാനം വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂള്‍ മാനേജര്‍ കെ.എ. പരീത് നിര്‍വഹിക്കും. മഹല്ല് പ്രസിഡൻറ് പി.എ. മൂസൽ ഫൈസി അധ്യക്ഷതവഹിക്കും. സെന്‍ട്രല്‍ മസ്ജിദ് ഖതീബ് എന്‍.എം. ഷാജഹാന്‍ മൗലവി ഉദ്‌ബോധനം നടത്തും. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിലെ സിസ്കോ വെസ്റ്റ്, കാർഗിൽ, മാവേലി, അസ, എ.എം ഫിഷറീസ്, ഐലൻഡ്, ആർ.എഫ്, അപ്പക്കൽ, അപ്പക്കൽ നോർത്ത് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.