കെ.എസ്​.യു കൺവെൻഷൻ

ചേർത്തല: കെ.എസ്.യു ചേർത്തല നിയോജകമണ്ഡലം കൺവെൻഷൻ ജില്ല പ്രസിഡൻറ് നിതിൻ എ.പുതിയിടം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം. അനന്തകൃഷ്ണൻ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശരത് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ആർ. ശശിധരൻ, ഐസക് മാടവന, എ.ഡി. തോമസ്, ടോണി ടോമി, എൻ.പി. വിമൽ, ശ്രീനാഥ്, കണ്ണൻ കുറ്റിക്കാട്, ടെറിൻ ജോൺ എന്നിവർ സംസാരിച്ചു. ആർ. രവിപ്രസാദാണ് പുതിയ നിയോജകമണ്ഡലം പ്രസിഡൻറ്. അനുമോദന സംഗമവും പഠനോപകരണ വിതരണവും പൂച്ചാക്കൽ: പാണാവള്ളി മുസ്ലിം യൂത്ത് വിങ്ങിൻെറ ആഭിമുഖ്യത്തിൽ അനുമോദന സംഗമവും പഠനോപകരണ വിതരണവും നടത്തി. ചെയർമാൻ എൻ.എം. ഷിഹാബ് അധ്യക്ഷതവഹിച്ചു. മഹല്ല് ചീഫ് ഇമാം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. സെയ്ഫുല്ല ഇർഫാനി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ചേർത്തല താലൂക്ക് ജമാഅത്ത് കൗൺസിൽ വൈസ് പ്രസിഡൻറ് കെ.കെ. ഷറഫുദ്ദീൻ സ്കൂൾ-മദ്റസ തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു. സുലൈമാൻ ദാരിമി, അൻസൽ ഹുസൈൻ, മുഹമ്മദ് അയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.