'ചിലവന്നൂർ കായൽ കൈയേറ്റം വിജിലൻസ് അന്വേഷിക്കണം' കൊച്ചി: ചിലവന്നൂർ കായൽ കൈയേറ്റം വിജിലൻസ് അന്വേഷിക്കണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി. മുനിസിപ്പൽ കോർപറേഷൻ ഭരണനേതൃത്വം നടത്തുന്ന പകൽക്കൊള്ളയുടെ ഒടുവിലത്തെ ഉദാഹരണമാണ് ചിലവന്നൂർ കായൽ നഗരസഭ തന്നെ കൈയേറി നികത്താനാരംഭിച്ചത്. മേയർ സൗമിനി ജയിൻെറ ഡിവിഷനിൽ അവർതന്നെ മുൻകൈ എടുത്താണ് കാരണക്കോടം കനാൽ സുഭാഷ്ചന്ദ്രബോസ് റോഡരികിൽ മൂടിയതും കായലിൻെറ മധ്യഭാഗം മുതൽ തെങ്ങിൻ കുറ്റിയടിച്ച് ബണ്ട് കെട്ടി നികത്താനാരംഭിച്ചതും. സർക്കാർ അനുമതിയില്ലാതെ പരിസ്ഥിതി ആഘാതപഠനം നടത്താതെയാണ് കോർപറേഷൻ ഭരണനേതൃത്വം കായൽ നികത്തുന്നത്. കായൽ സംരക്ഷിച്ചുകൊണ്ട് സ്വകാര്യ വ്യക്തികളുടെയും വാട്ടർ അതോറിറ്റിയുടെയും സ്ഥലം ഏറ്റെടുത്തും പുറമ്പോക്ക് കൈയേറ്റം ഒഴിവാക്കിയുമായിരുന്നു പത്മസരോവരം പ്രോജക്ടെന്ന് മുൻ ഡെപ്യൂട്ടി മേയർ സി.കെ. മണിശങ്കർ പറഞ്ഞു. അനുസ്മരണം പള്ളുരുത്തി: മാധ്യമപ്രവർത്തകനായിരുന്ന പി.ബി. ചന്ദ്രബാബു സ്മാരക പുരസ്കാര വിതരണവും അനുസ്മരണ സമ്മേളനവും കുമ്പളങ്ങിയിൽ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൻ ആൻറണി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡൻറ് കെ.ബി. സലാം അധ്യക്ഷത വഹിച്ചു. സി.പി.എം പള്ളുരുത്തി ഏരിയ സെക്രട്ടറി പി.എ. പീറ്റർ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് പ്രസിഡൻറ് ഷാജി കുറുപ്പശ്ശേരി, സി.പി.ഐ കൊച്ചി മണ്ഡലം സെക്രട്ടറി കെ.കെ. ഭാസ്കരൻ, ബി.ജെ.പി ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡൻറ് എൻ.എൽ. ജയിംസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഉഷ പ്രദീപ്, ഇല്ലിക്കൽ ദേവസ്വം പ്രസിഡൻറ് ബാബു രാജേന്ദ്ര പ്രസാദ് എന്നിവർ സംസാരിച്ചു. എസ്. രാമചന്ദ്രൻ സ്വാഗതവും എസ്. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. െറസിഡൻറ്സ് അസോ. വാർഷികം പള്ളുരുത്തി: നമ്പ്യാപുരം ഈസ്റ്റ് െറസിഡൻറ്സ് അസോസിയേഷൻ വാർഷികം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ആർ. തുളസിദാസ് അധ്യക്ഷതവഹിച്ചു. കൗൺസിലർ ഗീത പ്രഭാകരൻ, ജനമൈത്രി സി.ആർ.ഒ മുകുന്ദൻ, എഡ്രാക്ക് മേഖല പ്രസിഡൻറ് വി.കെ. മനോഹരൻ, ട്രഷറർ പി. വിജയൻ, പി.എച്ച്. ഷഫീക്ക്, എസ്. സതീഷ് കുമാർ, വി.വി. ഉല്ലാസ് കുമാർ, എം.സി. സുരാജ്, കെ.ആർ. സുനിൽകുമാർ, സി.കെ. ദേവ്ലാൽ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ പുരസ്കാര വിതരണം മട്ടാഞ്ചേരി: ക്രിസ്ത്യൻ സർവിസ് സൊസൈറ്റി ഫോർട്ട്കൊച്ചി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.ജെ. ജോസ്ലിൻ അധ്യക്ഷതവഹിച്ചു. വേഗസ് പടമാടൻ, റോസ് മേരി വിത്സൺ, സി.പി. ജോസഫ്, പി.എം. മാത്യു, കെ.എഫ്. ജോസി, എം.എഫ്. മൈക്കിൾ എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പട്ടം ലഭിച്ച ചവിട്ടുനാടക കലാകാരൻ ബ്രിട്ടോ വിൻസൻെറിനെ ആദരിച്ചു. 'മാലദ്വീപ് സർവിസ് ടൂറിസം വികസനമുണ്ടാക്കും' കൊച്ചി: കൊച്ചിയിൽ മാലദ്വീപുമായി ഫ്രീ സർവിസ് ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പിട്ട തീരുമാനം കേരളത്തിൻെറ ടൂറിസം വികസനത്തിനും കയറ്റുമതി ഇറക്കുമതിക്കും കൂടുതൽ വേഗത ഉണ്ടാകുമെന്ന് മുൻ എം.പി. പ്രഫ. കെ.വി. തോമസ് പറഞ്ഞു. ഇതിന് മുൻകൈയെടുത്ത ഇരുരാജ്യങ്ങളിലേയും ഭരണതലവന്മാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിൻെറയും കേരളത്തിൻെറയും ടൂറിസം സൗകര്യം സമാനമാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്ക് രൂപംനൽകി കേരളത്തിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ കൊണ്ടുവരുന്നതിന് ശ്രമം ഉണ്ടാകണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് കെ.വി. തോമസ് ആവശ്യപ്പെട്ടു. (ചിത്രം: EC2 Adarikkal) വിദ്യാർഥികളെ ആദരിച്ചു കൊച്ചി: പാലാരിവട്ടം മസ്ജിദ് റോഡ് െറസിഡൻറ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എ. ജമാൽ അധ്യക്ഷതവഹിച്ചു. കൗൺസിലർ വി.കെ. മിനിമോൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മോളി ചാർലി, ഷൈജു കേളന്തറ, കെ.ജെ. ലൂയിസ്, സി.വി. ജോഷി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.