കൊച്ചി: മാർബിൾ, ഗ്രാനൈറ്റ് ബിസിനസ് രംഗത്തെ പ്രമുഖ സ്ഥാപനമായ ന്യൂ രാജസ്ഥാൻ മാർബിൾസ് ഒമ്പതാമത് ഷോറൂം വൈറ്റിലയ ിൽ പ്രവർത്തനം ആരംഭിച്ചു. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേർന്ന് പുതിയ ഷോറും ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ സൗമിനി ജയിൻ, സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ, ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ, റിമി ടോമി, തോട്ടക്കാട് ശശി, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ, ബീനാ വിഷ്ണുഭക്തൻ, വിബി രൂപേഷ്, രൂപേഷ്, റിത്വാൻ തുടങ്ങിയവർ പെങ്കടുത്തു. 1800 തരം ഫ്ലോർ ടൈലുകൾ, 360 തരം വാൾ ടൈലുകൾ, 120 മോഡൽ ഗ്ലാഡിങ്, 75 തരം പോർച് ടൈലുകൾ എന്നിവ പുതിയ ഷോറുമിലുണ്ട്. 10 മുതൽ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് എം.ഡി സി. വിഷ്ണുഭക്തൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.