ഒറ്റമശ്ശേരിയില്‍ കടലാക്രമണം രൂക്ഷം

ചേര്‍ത്തല: കടക്കരപ്പള്ളി ഒറ്റമശ്ശേരിയില്‍ കടലാക്രമണം രൂക്ഷമായി. പ്രദേശത്തെ 15 വീടുകള്‍ വെള്ളം കയറ്റ ഭീഷണിയിലാ ണ്. അഞ്ചോളം വീടുകൾക്ക് കൂടുതൽ അപകടസാധ്യത. കടക്കരപ്പള്ളി പഞ്ചായത്ത് 14ാം വാര്‍ഡ് പള്ളിപ്പറമ്പില്‍ ചിന്നന്‍, പള്ളിപ്പറമ്പില്‍ സെലീന, കൊച്ചുകടപുരക്കല്‍ ചന്ദ്രമതി, കുന്നുമ്മല്‍ സാലസ്, മുതുകേല്‍ ഏലിക്കുട്ടി എന്നിവരുടെ വീടുകളാണ് ഭീഷണിയിൽ. കടലാക്രമണ ഭീഷണി നേരിടുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് ആലോചിക്കുന്നതിന് അധികൃതരുടെ പ്രത്യേകയോഗം വെള്ളിയാഴ്ച ഒറ്റമശ്ശേരി പള്ളി പാരിഷ്ഹാളില്‍ ചേർന്നു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് പത്മിനി പങ്കജാക്ഷന്‍, തഹസില്‍ദാര്‍ കെ.ആര്‍. രാജേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പ്രദേശത്തുനിന്ന് ആളുകൾ ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും വീടൊഴിഞ്ഞ് പോകാന്‍ തീരവാസികള്‍ തയാറാകുന്നില്ല. പുലിമുട്ട് സ്ഥാപിച്ചും കല്ലിറക്കിയും കടലേറ്റത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് തീരവാസികളുടെ ആവശ്യം. അടിയന്തര സാഹചര്യം നേരിടുന്നതിന് ഒറ്റമശ്ശേരി എല്‍.പി സ്‌കൂള്‍, കടക്കരപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ ക്യാമ്പുകളാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ കടലാക്രമണഭീഷണി നേരിടുന്ന സ്ഥലം സന്ദർശിച്ചു. ക്ഷേത്രത്തിലും വീട്ടിലും കവർച്ചശ്രമം ചെങ്ങന്നൂർ: തൃച്ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലും ചെറിയനാട്ട് വീട്ടിലും കവർച്ചശ്രമം. നഗരഹൃദയത്തിലെ ക്ഷേത്രത്തിലെ വലിയ ചുറ്റുമതിൽ ചാടി അകത്ത് കയറിയ മോഷ്ടാവ് ആനക്കൊട്ടിലിലെ രണ്ട് കാണിക്കവഞ്ചി തകർക്കാൻ ശ്രമിച്ചു. ഇടിയും മഴയും ഉണ്ടായ രാത്രിയിലാണ് സംഭവം. ഈ സമയത്ത് ഇവിടെ മൂന്ന് വാച്ചർമാർക്കായിരുന്നു ചുമതല. ക്ഷേത്ര മതിൽക്കെട്ടിനകത്തെ എണ്ണക്കടയുടെ താഴ് തകർത്ത് ഇവിടെ സൂക്ഷിച്ചിരുന്ന ചില്ലറ അപഹരിച്ചിട്ടുണ്ട്. സി.സി ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ മുഖംമൂടിയും കൈയുറയും മോഷ്ടാവ് ധരിച്ചിരുന്നതായി കാണപ്പെട്ടു. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ചെറിയനാട് ഒന്നാം വാർഡ് ശ്രീവത്സത്തിൽ പ്രകാശ് കുമാറിൻെറ വീട്ടിലാണ് കവർച്ചശ്രമം നടന്നത്. സൗദിയിൽ ജോലി ചെയ്യുന്ന പ്രകാശിൻെറ ഭാര്യ സ്വപ്ന, മകൾ അഞ്ചര വയസ്സുള്ള വൈഗ, സ്വപ്നയുടെ മാതാപിതാക്കളായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗംഗാധരൻ, ഭാര്യ കാർത്യായനി എന്നിവരാണ് ഇവിടെ താമസിക്കുന്നത്. രാത്രി ഒരുമണിക്കുശേഷം അടുക്കളഭാഗത്തെ വാതിൽ പൊളിച്ച് കടന്നശേഷം അകത്തെ മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന് ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ട്രെയിൻ കടന്നുപോകുന്ന ശബ്ദം ഇയാൾക്ക് തുണയായി. വീട്ടിലേക്കുള്ള വൈദ്യുതിബന്ധവും വിച്ഛേദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.