കൊച്ചി: നടി അർച്ചന കവി സഞ്ചരിച്ച കാറിലേക്ക് കോൺക്രീറ്റ് പാളി അടർന്നുവീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ്. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കെ.എം.ആർ.എൽ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡി.എം.ആർ.സി) സംഭവം അറിയിച്ചിട്ടുണ്ട്. മെട്രോയുടെ ഉന്നതസംഘം കോൺക്രീറ്റ് പാളി അടർന്നുവീണ സ്ഥലം പരിശോധിച്ചു. കാർഡ്രൈവർക്ക് നഷ്ടപരിഹാരം നൽകുമെന്നും കെ.എം.ആർ.എൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.