തണ്ണീര്‍മുക്കം ബണ്ട്​ മണല്‍ചിറയില്‍നിന്ന്​ മണല്‍നീക്കാൻ​ നടപടി

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിനുതാഴെയുള്ള മണല്‍ചിറയില്‍നിന്ന് മണല്‍ മാറ്റാൻ നടപടി പൂര്‍ത്തിയാകുന്നു. മൂന്നുദിവസമായി നടത്തുന്ന കണക്കെടുപ്പ് പൂർത്തിയായതിനാൽ മണൽമാറ്റാൻ ഇനി സാങ്കേതികാനുമതി മാത്രം ലഭിച്ചാൽ മതിയാകും. മൂന്നുമീറ്റര്‍ വീതിയുള്ള ചിറയുടെ 420 മീറ്ററോളം ഭാഗം പൊളിച്ച് മണല്‍നീക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്നാഴ്ചക്കുള്ളില്‍ പണി ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഇരുപതിനായിരത്തോളം ഘനമീറ്റർ മണൽ മാറ്റേണ്ടി വരുമെന്നാണ് ജലസേചന വകുപ്പ് കണക്കാക്കുന്നത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മണല്‍നീക്കം. 70 ലക്ഷമാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത്. ബണ്ടിൻെറ പരിധിയില്‍ വെച്ചൂർ ഭാഗത്തുള്ള ബണ്ടിൻെറതന്നെ സ്ഥലത്താണ് മണല്‍ നിക്ഷേപിക്കുന്നത്. ചിറയുടെ പ്രധാനഭാഗം നീക്കി നീരൊഴുക്ക് സുഗമമാക്കാൻ രണ്ടുമാസം മുമ്പ് നിലവിലുള്ള ചിറപൊളിക്കാൻ നടത്തിയ ശ്രമം പഞ്ചായത്തുകൾ തമ്മിലുണ്ടായ തര്‍ക്കംമൂലം ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഉൾപ്പെടുത്തി മണ്ണ് നീക്കംചെയ്യാൻ തീരുമാനമായത്. മണ്ണിനെച്ചൊല്ലിയുള്ള തർക്കം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഏരിയ സമ്മേളനം ചേർത്തല: തെരഞ്ഞെടുപ്പിൽ കോടികൾ നൽകി സഹായിച്ച കോർപറേറ്റുകൾക്കായുള്ള ഭരണമാണ് മോദി-ഷാ കൂട്ടുകെട്ട് കാഴ്ചവെക്കാൻ പോകുന്നതെന്ന് സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.പി. ചിത്തരഞ്ജൻ. ചേർത്തലയിൽ ജില്ല ആട്ടോ-ടാക്സി-ടെമ്പോ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേർത്തല വുഡ്ലാൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വർക്കേഴ്സ് യൂനിയൻ പ്രസിഡൻറ് കെ.ബി. ഹർഷകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എച്ച്. സലാം, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി. ഷാജി മോഹൻ, പി. വിശ്വനാഥപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.