അമ്പലപ്പുഴ: ജെ.സി.ഐ പുന്നപ്ര ചലഞ്ച് സിറ്റിയുടെ ആഭിമുഖ്യത്തിൽ നിശ്ശബ്ദ സേവനത്തിന് കേരള ഫയർഫോഴ്സിലെ ലീഡിങ് ഫയർമാൻ എ. നൗഷാദിന് 'ജെ.സി.ഐ സല്യൂട്ട് ടു സൈലൻറ് വർക്കർ' പുരസ്കാരം നൽകി ആദരിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ ആത്മാർഥത കൈമുതലാക്കി ജനപക്ഷത്തുനിന്ന് പ്രവർത്തിക്കുന്നവർക്ക് ജെ.സി.ഐ നൽകുന്ന ആദരവാണ് 'സല്യൂട്ട് ടു സൈലൻറ് വർക്കർ'. സവാക് സംസ്ഥാന പ്രസിഡൻറ് അലിയാർ എം. മാക്കിയിൽ പുരസ്കാരം നൗഷാദിന് സമർപ്പിച്ചു. 2012ൽ കേരള മുഖ്യമന്ത്രിയിൽനിന്നും 2017ൽ രാഷ്ട്രപതിയിൽനിന്നും അവാർഡ് നേടിയ വ്യക്തിയാണ് എ. നൗഷാദ്. പാം ബീച്ച് റിസോർട്ടിൽ നടന്ന ചടങ്ങിൽ ജെ.സി.ഐ പുന്നപ്ര ചാപ്റ്റർ പ്രസിഡൻറ് അനിൽ കെ. അവിട്ടത്ത് അധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡൻറ് വിനു വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രദീപ് കൂട്ടാല, ഒ.ജെ. സ്കറിയ, നസീർ സലാം, സുബൈർ ഷംസ്, കെ.കെ. സനൽകുമാർ, മനീഷ് ശശിധർ, ജോയ് ആൻറണി എന്നിവർ സംസാരിച്ചു. ഇഫ്താർ വിരുന്നിൽ സിറാജുദ്ദീൻ നിസാമി അൽ ഹാഷ്മി ഇഫ്താർ സന്ദേശം നൽകി. തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.