കാലടി: കേരള കോൺഗ്രസ്-എമ്മിലെ ബിബി സെബി മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിൻെറ പുതിയ പ്രസിഡൻറ്. എട്ടിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുൻധാരണ പ്രകാരം നിലവിലെ പ്രസിഡൻറ് കോൺഗ്രസിലെ അനിമോൾ ബേബി സ്ഥാനം ഒഴിഞ്ഞിരുന്നു. ആലുവ എ.ഇ.ഒ ലിസ വരണാധികാരിയായി. തുടർന്ന് നടന്ന സ്വീകരണത്തിൽ വൈസ് പ്രസിഡൻറ് ഷാഗിൻ കണ്ടത്തിൽ, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡൻറ് ജോളി മാടശ്ശേരി, യൂത്ത് ഫ്രണ്ട്-എം സംസ്ഥാന കമ്മിറ്റി അംഗം ആൻറണി കിടങ്ങേൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി, യൂത്ത് ഫ്രണ്ട്-എം നിയോജകമണ്ഡലം പ്രസിഡൻറ് ജോയി അവോക്കാരൻ, സഹകരണ ബാങ്ക് പ്രസിഡൻറ് തോമസ് പാങ്ങോല, യൂത്ത് ഫ്രണ്ട്-എം മണ്ഡലം പ്രസിഡൻറ് വി.കെ. സിബി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.