ക്രിമിനൽ കേസ്​: കോടതി ഇടപെടൽ അനിവാര്യമല്ലെന്ന്​ അമിക്കസ് ക്യൂറി

കൊച്ചി: ക്രിമിനൽ കേസുകളിൽ അപൂർവ സാഹചര്യങ്ങളിലല്ലാതെ കോടതി ഇടപെടൽ അനിവാര്യമല്ലെന്ന് അമിക്കസ് ക്യൂറി ഹൈകോട തിയിൽ. അറസ്റ്റ് ഉൾപ്പെടെ തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്നും അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ പറയുന്നു. പച്ചാളം മേഖലയിലെ സോളാർ പദ്ധതിക്ക് അനുമതി വാഗ്ദാനം ചെയ്ത് ഹൈബി ഇൗഡൻ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇരയായ യുവതി നൽകിയ ഹരജിയിലാണ് റിപ്പോർട്ട്്. പൊലീസ് അന്വേഷണത്തിൽ കോടതികൾ ഇടപെടരുതെന്ന് ചില കോടതിവിധികൾ നിലവിലുണ്ടെന്നും എന്നാൽ, അന്വേഷണം ഫലപ്രദമല്ലെന്നുകണ്ടാൽ കോടതിക്ക് ഇടെപടാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രമസമാധാന വിഷയങ്ങളിൽ മേൽനോട്ടം വഹിക്കാൻ അധികാരവും ബാധ്യതയും കോടതിക്കുണ്ട്. അന്വേഷണത്തിൻെറ ഫലം എന്തായിരിക്കണം എന്നു നിശ്ചയിക്കുന്ന തരത്തിലുള്ള ഇടപെടൽ ഒഴിവാക്കണമെന്നും ഹൈകോടതി നിയമിച്ച അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.