ചെങ്ങന്നൂർ: എം.സി റോഡിൽ കല്ലിശ്ശേരി മുതൽ പ്രാവിൻകൂട് കവല വരെ ട്രാഫിക് സിഗ്നൽ ലൈറ്റുകളും സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കാൻ റോഡ് സേഫ്റ്റി കമീഷണർ നിർദേശം നൽകി. റോഡപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് നടപടി. എൻ.എസ്.യു നവമാധ്യമ വിഭാഗം ദേശീയ കോഓഡിനേറ്റർ വിനീത് തോമസ് മന്ത്രി ജി. സുധാകരന് ഇതുസംബന്ധിച്ച് നേരത്തേ നിവേദനം നൽകിയിരുന്നു. റോഡ് സുരക്ഷ വിഭാഗം ക്ലിനിക്കൽ സപ്പോർട്ട് ഗ്രൂപ് സ്ഥലം സന്ദർശിച്ച് അധികൃതർക്ക് റിപ്പോർട്ട് നൽകിയതും നടപടി വേഗത്തിലാക്കി. എം.സി റോഡിൽ ബഥേൽ ജങ്ഷൻ ഉൾപ്പെടെ പല കേന്ദ്രങ്ങളിലും കാൽനടക്കാർക്കായുള്ള സീബ്രാലൈൻ മാഞ്ഞുപോയിട്ട് കാലങ്ങളേറെയായി. ഇത് നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്ക് റോഡ് കുറുകെ കടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതര സ്ഥലങ്ങളിൽനിന്ന് ഇതിലേപോകുന്ന വാഹനങ്ങൾ സീബ്രാലൈൻ ദൃശ്യമാകാത്തതുമൂലം നിർത്താതെ വേഗത്തിൽ പോകുന്നതും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. വൈദ്യുതി മുടക്കം പതിവാകുന്നു ചെങ്ങന്നൂർ: മുളക്കുഴ-കുളനട വൈദ്യുതി സെക്ഷൻ ഓഫിസ് പരിധിയിൽ വൈദ്യുതി മുടക്കം പതിവാകുന്നു. ഇത് ഏറ്റവും അധികം ബാധിക്കുന്നത് ചെറുകിട സംരംഭങ്ങളെ. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷ ഫലങ്ങൾ വന്നതോടെ ഉപരിപഠന അവസരങ്ങൾക്കായുള്ള പരിശ്രമത്തിലാണ് വിദ്യാർഥികൾ. വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനാകാതെ വലയുകയാണ്. മണിക്കൂറുകൾ വൈദ്യുതി തടസ്സപ്പെട്ടാലും മുന്നറിയിപ്പ് നൽകാറില്ല. കുളനട വൈദ്യുതി ഓഫിസിൽ വിളിച്ചാൽ വ്യക്തമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. സബ് സ്‌റ്റേഷനിൽ പണി നടക്കുകയാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈ മലർത്തുകയാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി ശാശ്വത പരിഹാരം കണ്ടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. പ്രതിപക്ഷ നേതാവിൻെറ മെറിറ്റ് അവാര്‍ഡ് ഹരിപ്പാട്: നിയോജകമണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാവിഷയത്തിനും എ പ്ലസും സി.ബി.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷങ്ങള്‍ക്കും എ വണ്ണും നേടിയ കുട്ടികള്‍ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏര്‍പ്പെടുത്തുന്ന മെറിറ്റ് അവാര്‍ഡ് -മയൂഖം- ഇത്തവണയും നൽകും. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കറ്റിൻെറ പകർപ്പും പ്രതിപക്ഷ നേതാവിൻെറ ഹരിപ്പാട് ക്ഷേത്രത്തിന് വടക്കുവശമുള്ള ക്യാമ്പ് ഓഫിസില്‍ എത്തിക്കണമെന്ന് കണ്‍വീനര്‍ എസ്. ദീപു അറിയിച്ചു. ഫോൺ: 0479 2415555, 2411234, 9446421515.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.