ചെങ്ങന്നൂർ: അപ്പർകുട്ടനാടൻ കാർഷിക മേഖലയായ മാന്നാർ കുരട്ടിശ്ശേരി പുഞ്ചപ്പാടശേഖരമായ നാലുതോട്ടിലെ നെല്ല് സംഭര ിക്കാൻ സ്വകാര്യ മില്ലുടമയുമായി ധാരണയിലെത്തി. മങ്കൊമ്പിലെ പാഡി െഡവലപ്മൻെറ് ബോർഡ് മേധാവികളും കൃഷി അസി. ഡയറക്ടർമാരുമായ ഗീത, റെജീന, ജോജി, കൃഷി അസി. രാജേഷ് എന്നിവർ തിങ്കളാഴ്ച സ്ഥലത്തെത്തി നെല്ല് പരിശോധിച്ചു. 12 മുതൽ 20 വരെ ശതമാനം മാത്രമേ ഈർപ്പമുള്ളൂവെന്ന് ബോധ്യപ്പെട്ടു. ഇതിനുശേഷം കമ്പനിയുടമയും ഏജൻറുമായും ബന്ധപ്പെട്ട് ആശയ വിനിമയം നടത്തി. നെല്ലിലെ ഈർപ്പം 14 മുതൽ 17 ശതമാനം വരെയാകാം. 18 മുതലുള്ള ഓരോ ശതമാനത്തിനും ഒരു ക്വിൻറലിന് ഒരു കിലോ 200 ഗ്രാം വീതം കുറവ് കണക്കാക്കിയും പതിരിൻെറ കാര്യത്തിൽ മൂന്ന് ശതമാനം വരെയും അംഗീകരിക്കും. നാല് മുതൽ മുകളിലോട്ട് 100 കിലോക്ക് ഒരുകിലോ പ്രകാരം നെല്ലിൻെറ തൂക്കത്തിൽ കുറക്കും. ഒരാഴ്ച മുമ്പാണ് ഇവിടെ വിളവെടുപ്പ് പൂർത്തിയായത്. സർക്കാർ മാന്നാറിലെ മൂന്ന് പാടശേഖരങ്ങളിലെ നെല്ലെടുക്കാൻ ചുമതലപ്പെടുത്തിയത് കാലടിയിലെ പൊലിമ എന്ന കമ്പനിയെയായിരുന്നു. ഇതിൽ കണ്ടംങ്കേരിയിലെ നെല്ല് അവസാനം അരലോഡ് എടുക്കാൻ തയാറായില്ല. അവസാനം ഇതോടൊപ്പം നാലുതോട്ടിലെ മൂന്നര ലോഡ് നെല്ലുകൂടി കയറ്റി. ഇതിനുശേഷമാണ് ഇവിടേക്ക് പിന്നീട് വരാതിരുന്നത്. നെല്ലിൻെറ പോരായ്മകൾ പരിശോധിച്ച് കൃഷിക്കാരെ ബോധ്യപ്പെടുത്താൻ തയാറാകാതെ കുറ്റം പറയുകയും അഞ്ച് കിലോ വീതം ക്വിൻറലിന് കുറവ് വേണമെന്ന് ശാഠ്യം പിടിക്കുകയുമായിരുന്നു. കർഷകർ അവസാനം മൂന്നുകിലോ വരെ വിട്ടുവീഴ്ച ചെയ്യാൻ തയാറായെങ്കിലും പിടിവാശി ഉപേക്ഷിക്കാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് സംഭവം വിവാദമായത്. കാർഷിക വായ്പയും സ്വർണ പണയവും പലിശക്ക് പണം കടമെടുത്തും നെൽകൃഷി ചെയ്തവർ പ്രകൃതിയുടെ അനുകൂല കാലാവസ്ഥയിൽ വിളവെടുപ്പ് വിജയകരമായി പൂർത്തീകരിച്ചു. എന്നാൽ, തങ്ങളുടെ ഉൽപന്നം കൈമാറ്റം ചെയ്യാൻ കഴിയാതെ കടക്കെണിയിലായി ആത്മഹത്യയുടെ മുനമ്പിലേക്ക് എത്തപ്പെടുന്ന അവസ്ഥ സംജാതമായത്. കുരട്ടിശ്ശേരി സംയുക്ത പാടശേഖര സമിതി പ്രസിഡൻറും സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ പ്രഫ. പി.ഡി. ശശിധരൻ, കർഷക സംഘം നേതാക്കളായ തങ്കച്ചൻ, എ.എം. ഇക്ബാൽ ബാബു, നാലുതോട് നെല്ലുൽപാദക സമിതി ഭാരവാഹികളായ രാജശേഖരൻ നായർ, കിം ഹരിദാസ്, രവീന്ദ്രനാഥ കൈമൾ, കെ.എം. കുര്യാക്കോസ്, രമേശ് കുമാർ, ചന്ദ്രൻ കണ്ണംമ്പള്ളിൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. കമ്പനി ചൂണ്ടിക്കാട്ടിയാൽ ആ നെല്ല് വീണ്ടും ഉണക്കി കൊടുക്കാനും അല്ലെങ്കിൽ കുറവ് നൽകാനും കർഷകർ തയാറാണെന്ന് സമ്മതിച്ചു. പ്രവേശനോത്സവത്തോടെ സബർമതിയിൽ ക്ലാസ് തുടങ്ങി ഹരിപ്പാട്: സബർമതി സ്പെഷൽ സ്കൂളിൻെറ മൂന്നാം അധ്യയന വർഷത്തെ പ്രവർത്തനം പ്രവേശനോത്സവത്തോടെ ആരംഭിച്ചു. വൈദ്യശാസ്ത്ര രംഗത്തെ പുരോഗതികൾ ജനിതക വൈകല്യങ്ങളെ മറികടക്കുന്ന കാലം വിദൂരമല്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത ആലപ്പുഴ സർവോദയ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ചെയർമാൻ എം. ലിജു പറഞ്ഞു. സബർമതി ചെയർമാൻ ജോൺ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വിജയമ്മ പുന്നൂർമഠം, സി.ബി.സി വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ചീഫ് എക്സിക്യൂട്ടിവ് എസ്. ദീപു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. രാജലക്ഷ്മി, എം. സജീവ്, റവ. ഫാ. തോമസ് മാത്യു, കൗൺസിലർ കെ.കെ. രാമകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ ഷംസുദ്ദീൻ കായിപ്പുറം, കെ.എസ്. ഹരികൃഷ്ണൻ, അബ്ബാദ് ലുത്ഫി, പ്രിൻസിപ്പൽ ശ്രീലക്ഷ്മി, സൂപ്പർവൈസർ കെ.എൽ. ശാന്തമ്മ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.