ആലപ്പുഴ: പ്രളയം കഴിഞ്ഞ് വർഷം ഒന്നാകുേമ്പാഴും പ്രളയ പരാതികൾക്ക് അറുതിയില്ല. തിങ്കളാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ ലഭിച്ച പരാതികളിൽ ഭൂരിഭാഗവും പ്രളയസഹായം സംബന്ധിച്ച പരാതികളാെണന്ന് കമീഷൻ അംഗം അഡ്വ. ബിന്ദു എം.തോമസ് പറയുന്നു. വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകളുടെ നാശനഷ്ടം രേഖപ്പെടുത്തിയതിൽ അപാകതയുെണ്ടന്ന പരാതികളാണ് അധികവും. പ്രളയസഹായം അപേക്ഷിക്കുന്ന കാര്യം അറിഞ്ഞിെല്ലന്ന കാരണത്താൽ സഹായത്തിന് അനർഹരായ ആളുകളും പരാതിയുമായെത്തി. അേപക്ഷിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരണ തീയതി അറിയിച്ചിെല്ലന്നും അതിനാൽ അപ്പീൽ പോകാൻ സാധിച്ചില്ലെന്നും ചിലർ പറയുന്നു. സർക്കാർ സഹായമായ നാല്ുലക്ഷം രൂപയിൽ വീട് പുനഃനിർമിക്കാൻ സാധിക്കിെല്ലന്നും പരാതികൾ ഉണ്ടായി. ഇതുസംബന്ധിച്ച പകുതിയോളം കേസുകൾ കമീഷൻ തീർപ്പാക്കി. നഷ്ടത്തിൻെറ തോത് അനുസരിച്ച് 10,000 മുതൽ രണ്ടരലക്ഷം വരെ അനുവദിച്ചു. ആലപ്പുഴ സിവിൽ സ്േറ്റഷൻ വാർഡിൽ റംല അനീസ് എത്തിയത് 50 വർഷമായി താമസിക്കുന്ന ചക്കുപറമ്പ് എന്ന വീടിനും ഒന്നര സൻെറ് സ്ഥലത്തിനും പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്. ഷീറ്റിട്ട വീട്ടിൽ താമസിക്കുന്ന ഇവർക്ക് മറ്റ് വസ്തുക്കൾ ഒന്നും ഇെല്ലന്നും ഇവർ കമീഷനെ ബോധ്യപ്പെടുത്തി. പരാതിയിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജ് ഒാഫിസർ അന്വേഷണം നടത്തി റംലക്ക് പട്ടയം അനുവദിക്കണമെന്ന് കമീഷൻ ഉത്തരവിട്ടു. വ്യാജ പോക്കുവരവ് റദ്ദ് ചെയ്യൽ നടപടിയും കമീഷൻ സ്വീകരിച്ചു. ആലപ്പുഴയിൽനിന്ന് 52 കേസുകളിൽ 30 എണ്ണവും പത്തനംതിട്ടയിലെ നാല് കേസുകളിൽ ഒരെണ്ണവും തീർപ്പാക്കി. ബാക്കി ജൂൺ 13ന് സിറ്റിങ്ങിൽ പരിഗണിക്കും. അഭിമുഖം ആലപ്പുഴ: പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് മോഡൽ െറസിഡൻഷ്യൽ സ്‌കൂളിലേക്കുള്ള കൗൺസിലർ, ജൂനിയർ ഹെൽത്ത് നഴ്‌സ് (പട്ടികവർഗം) എന്നീ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷിച്ചവർക്ക് അഭിമുഖം നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫിസിൽ നടക്കും. ഫോൺ: 0472 2812557, 9496070328.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.