ആലപ്പുഴ: മന്ത്രി കണ്ടെത്തിയ 'മിഠായി തെരുവി'ലെ ഗായിക അസ്നക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്. ചലച്ചിത്ര പിന്ന ണി ഗായിക സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.ടി. അസ്നയാണ് മിന്നുന്ന വിജയം നേടിയത്. സ്കൂളിലെ ഒരു ചടങ്ങിൽ അസ്നയുടെ പാട്ടുകേട്ട മന്ത്രി ഡോ. ടി.എം. തോമസ് െഎസക് അസ്നക്ക് സിനിമയിൽ പാടാൻ അവസരം ഒരുക്കുകയായിരുന്നു. അങ്ങനെ രതീഷ് സംവിധാനം ചെയ്യുന്ന 'മിഠായി തെരുവ്' ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം അസ്നയും പാടി. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാനം, സംഘഗാനം, ഗസൽ, ഉർദു സംഘഗാനം എന്നീ ഇനങ്ങളിൽ അസ്ന എ ഗ്രേഡ് നേടിയിരുന്നു. പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലും ഇൗ മിടുക്കി ഗാനങ്ങൾ ആലപിച്ചു. ഇനി ഇതേ സ്കൂളിൽ തന്നെ ബയോളജി സയൻസ് പഠിക്കണമെന്നാണ് അസ്നയുടെ ആഗ്രഹം. ലജനത്ത് വാർഡ് വലിയപറമ്പിൽ വൈ. സലാഹുദ്ദീൻെറയും അധ്യാപികയായ ടിനുവിൻെറയും മകളാണ്. അഭിനന്ദിച്ചു അമ്പലപ്പുഴ: മണ്ഡലത്തിൽ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറുശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും മന്ത്രി ജി. സുധാകരൻ അഭിനന്ദിച്ചു. ഉന്നത വിജയം കരസ്ഥമാക്കുന്നതിനുവേണ്ടി പ്രയത്നിച്ച അധ്യാപകരെയും രക്ഷാകർത്താക്കളെയും വിദ്യാർഥികളെയും മന്ത്രി അഭിനന്ദിച്ചു. പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലുകൾ കൂടിയാണ് വിജയശതമാനം വർധിപ്പിക്കാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും മന്ത്രി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.