സാരഥി സോഫ്റ്റ്​വെയർ നടപ്പാക്കി

ആലപ്പുഴ: മോേട്ടാർ വാഹന വകുപ്പിൻെറ കീഴിെല എല്ലാ ആർ.ടി ഓഫിസുകളിലും സബ് ആർ.ടി ഓഫിസുകളിലും കേന്ദ്രീകൃത വെബ് അധിഷ്ഠ ിത സംവിധാനമായ വാഹൻ . 2006 മുതൽ ഉപയോഗിച്ച സ്മാർട്ട് മൂവ് സോഫ്റ്റ്വെയർ സേവനങ്ങൾ ഏപ്രിൽ 30ന് പൂർണമായും നിർത്തലാക്കി, മേയ് ഒന്ന് മുതൽ എല്ലാ സേവനങ്ങളും വാഹൻ സാരഥിയിലേക്ക് മാറ്റും. കുട്ടനാട് സബ് ആർ.ടി ഓഫിസുമായി ബന്ധപ്പെട്ട് നിലവിലുള്ള സംവിധാനത്തിൽ സമർപ്പിക്കപ്പെട്ടതും വിവിധ കാരണങ്ങളാൽ തീർപ്പാകാത്തതുമായ അപേക്ഷ തീർപ്പാക്കാനായി അപേക്ഷ ഏപ്രിൽ 22നകം നൽകണം. അപേക്ഷയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പിഴ അടക്കേണ്ടതുണ്ടെങ്കിൽ തുക ഓഫിസിൽ അടക്കണം. ഏപ്രിൽ 30നുശേഷം തീർപ്പാകാത്ത അപേക്ഷ ഇനിയൊരറിയിപ്പ് കൂടാതെ അപേക്ഷകർക്ക് മടക്കിനൽകുമെന്ന് കുട്ടനാട് ജോയൻറ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. പൊലീസ് കംപ്ലയിൻറ് അതോറിറ്റി: വിചാരണ മാറ്റി ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പും അനുബന്ധ പ്രവൃത്തികളും നടക്കുന്നതിനാൽ ജില്ലയിലെ പൊലീസ് പരാതി അതോറിറ്റിയുടെ 25ന് നടത്താനിരുന്ന വിചാരണ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലതല പൊലീസ് കംപ്ലയിൻറ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.