ആശയക്കുഴപ്പമുണ്ടാക്കിയത് കേന്ദ്രനേതൃത്വമെന്ന് സി.ആർ. നീലകണ്ഠൻ

കൊച്ചി: ലോക്സഭ െതരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയത് പാർട ്ടി കേന്ദ്രനേതൃത്വമെന്ന് സി.ആര്‍. നീലകണ്ഠന്‍. തന്നെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്രനേതൃത്വത്തിൻെറ നടപടി അംഗീകരിക്കുെന്നന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ െതരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആരാഞ്ഞപ്പോൾ എൽ.ഡി.എഫിനെയോ യു.ഡി.എഫിനെയോ പിന്തുണക്കേണ്ടതില്ലെന്നും എൻ.ഡി.എയെ തോല്‍പിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഓരോ മണ്ഡലത്തിലും എൻ.ഡി.എ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ കഴിയുന്നവരെ പിന്തണക്കുകയാണ് ചെയ്തത്. ഒാരോ മണ്ഡലത്തിലെയും പ്രവര്‍ത്തകരാണ് അത് തീരുമാനിച്ചത്. അല്ലാതെ താനല്ല. തൻെറ വ്യക്തിപരമായ അഭിപ്രായം അടിച്ചേല്‍പിച്ചുമില്ല. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണക്കണമെന്ന് കേന്ദ്രനേതൃത്വം നേരേത്ത പറഞ്ഞിരുെന്നങ്കില്‍ അന്നുതന്നെ ആ നിലപാട് എടുക്കുമായിരുന്നു. അല്ലെങ്കില്‍ കേന്ദ്രനേതൃത്വം നിലപാട് പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കാൻ പറയണമായിരുന്നു. അതും ഉണ്ടായില്ല. കേന്ദ്രനേതൃത്വമാണ് തന്നെ കണ്‍വീനറാക്കിയത്. അതുകൊണ്ടുതന്നെ മാറ്റി മറ്റൊരാളെ കണ്‍വീനറാക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും നടപടി അംഗീകരിക്കുന്നെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതിൻെറ പേരില്‍ പാർട്ടി വിട്ടുപോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.