കടലലകളെ ആവേശമാക്കി വൈപ്പിനില്‍ രാജീവ്

കൊച്ചി: തീരദേശമണ്ണായ വൈപ്പിനില്‍ ആവേശത്തിരയിളക്കം തീര്‍ത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിൻെറ പര്യടനം. തു റന്ന ജീപ്പിലെ പര്യടനം രാവിലെ എട്ടിന് ചെറായി ബീച്ചിന് സമീപം എസ്. ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറത്തെ ആദ്യ സ്വീകരണത്തിനുശേഷം വാദ്യമേളവും ബൈക്ക് റാലിയുമായാണ് ഓരോ കേന്ദ്രത്തിലേക്കും സ്ഥാനാര്‍ഥിയെ ആനയിച്ചത്. തീരദേശമേഖല വികസന കാര്യങ്ങളില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്നും പാര്‍ലമൻെറിലെത്തിയാൽ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും പി. രാജീവ് പറഞ്ഞു. പര്യടനത്തിനിടെ പള്ളിപ്പുറം ലോക്കല്‍ കമ്മിറ്റിയിലെ ഒന്ന്, രണ്ട് ബൂത്ത് കമ്മിറ്റി ഓഫിസുകള്‍ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം കയര്‍ വ്യവസായ സഹകരണസംഘത്തിന് സമീപം കയര്‍ തൊഴിലാളികള്‍ രാജീവിൻെറ ചിത്രം പതിച്ച െമമേൻറാ നല്‍കി സ്വീകരിച്ചു. പള്ളിപ്പുറത്ത് രാജീവിനെ സ്വീകരിക്കാന്‍ കാത്തുനിന്നവരില്‍ കളമശ്ശേരി പോളിടെക്‌നിക്കിൽ രാജീവിൻെറ അധ്യാപകനായിരുന്ന ജോജിയുമുണ്ടായിരുന്നു. പള്ളിപ്പുറം പഞ്ചായത്തിലെ കോവിലകത്തുംകടവില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം സ്‌കൂൾ കുട്ടികൾ കെട്ടിപ്പിടിച്ചും കുസൃതി കാട്ടിയും അവര്‍ സ്നേഹം പ്രകടിപ്പിച്ചു. 18നും 50നുമിടയില്‍ പ്രായമുള്ളവരാണ് സ്പെഷല്‍ സ്‌കൂളിലുള്ളത്. രാജീവിന് കൈകൊടുക്കാനും കെട്ടിപ്പിടിച്ച് നിന്ന് ഫോട്ടോ എടുക്കാനും ചിലർ തിരക്കുകൂട്ടി. വിജയാശംസയുമായി മണികണ്ഠൻ ആചാരിയും കൊച്ചി: പി. രാജീവിന് വിജയാശംസകളുമായി സിനിമതാരം മണികണ്ഠന്‍ ആചാരി. വൈപ്പിന്‍ മണ്ഡലം പര്യടനത്തിനിെട ചെറായി പട്ടേരിക്കുന്നിലെ സ്വീകരണ കേന്ദ്രത്തിലെത്തിയാണ് മണികണ്ഠന്‍ ആചാരി സ്ഥാനാര്‍ഥിക്ക് വിജയാശംസയുമായി എത്തിയത്. കരിക്ക് കുല നല്‍കി രാജീവിനെ സ്വീകരിച്ചു. നടനാകുന്നതിന് മുമ്പ് കമ്യൂണിസ്റ്റായ മനുഷ്യനാണ് താന്‍. പണ്ട് െതരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ വരുന്നതിനുമുമ്പ് ആളുകള്‍ക്ക് ആവേശം നല്‍കാന്‍ തെരുവുനാടകമൊക്കെ കളിച്ചിട്ടുണ്ട്. അങ്ങനെയാണ് നടനാകുന്നതെന്നും മണികണ്ഠന്‍ പറഞ്ഞു. പി. രാജീവ് 30ന് പത്രിക സമര്‍പ്പിക്കും കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ് 30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് വരണാധികാരിയായ കലക്ടര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. EC പി. രാജീവ് ഇന്ന് തൃക്കാക്കരയില്‍ കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ് വ്യാഴാഴ്ച തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ പ്രദേശങ്ങളില്‍ ആദ്യഘട്ട പര്യടനം നടത്തും. രാവിലെ ഏഴിന് തൃക്കാക്കര തെങ്ങോട് വായനശാലക്ക് സമീപം പര്യടനത്തിന് തുടക്കംകുറിക്കും. തൃക്കാക്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിെല പ്രദേശങ്ങളില്‍ രാവിലെ 11വരെ പര്യടനമുണ്ടാകും. തുടര്‍ന്ന് വെണ്ണല, ഇടപ്പള്ളി, പാലാരിവട്ടം ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.