കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ എസ്.ഡി.പി.െഎ സ്ഥാനാർഥി വി.എം. ഫൈസൽ വൈപ്പിൻ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കുഴുപ്പിള്ളി ജങ്ഷനില്‍നിന്ന് തുടങ്ങി നായരമ്പലം, മാലിപ്പുറം, പുതുവൈപ്പ്, എടവനക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. പുതുവൈപ്പ് എൽ.പി.ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതിയുടെ സമരപ്പന്തലിലും എത്തി. സമരപ്പന്തലിലുണ്ടായിരുന്ന വയോധികരായ അമ്മമാര്‍ വിജയാശംസകൾ നേർന്നു. മണ്ഡലം പ്രസിഡൻറ് അമീര്‍, സെക്രട്ടറി ഷരീഫ്, സുബൈര്‍, സഗീര്‍, സാദിഖ്, അഫ്‌സല്‍, സലീം, അറഫ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.